Vivo Apex 2019 ബട്ടണുകളില്ലാത്ത പൂർണമായും ടച്ച് സെൻസറിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ

0
147

പൂര്‍ണ്ണമായും സ്വിച്ചുകളോ, മറ്റു പോർട്ടുകളോ ഇല്ലാത്ത സ്മാർട്ട് ഫോണ്‍ പുറത്തിറക്കുകയാണ് ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളായ വിവോ . പൂർണമായും ‘ടച്ച് സെന്‍സ്’ എന്ന സാങ്കേതിക വിദ്യയിൽ സ്മാർട്ട് ഫോൺ പുറത്തിറക്കുന്ന പദ്ധതിയാണ് അപെക്‌സ് 2019’ ‘പ്രെഷര്‍ സെന്‍സിംഗ്’ ടെക്‌നോളജിയുടെ സഹായത്താല്‍ കീ പോര്‍ട്ടുകളെല്ലാം മാറ്റി പൂര്‍ണ്ണമായും ടെച്ച് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ രൂപകല്‍പ്പന.5G ടെക്നോളജിയിൽ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഫോണിന് 12 ജി.ബി റാം കപ്പാസിറ്റിയാണ് ഉള്ളത് . 256 ജി.ബി, 512 ജി.ബി വേരിയന്റുകളില്‍ ഇറങ്ങുന്ന അപെക്‌സ് 2019ന് ‘സ്‌നാപ്പ്ഡ്രാഗണ്‍ 855  ചിപ്സെറ് ആണ് ഉപയോഗിച്ചിട്ടുള്ളത് . ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍  ‘ അപെക്‌സ് 2019 ‘ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിവോ

 

LEAVE A REPLY

Please enter your comment!
Please enter your name here