Kerala Psc Selected Question and Answers 1050 – 1074

0
1273

1050 . മൽസ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് വേണ്ടി ആരംഭിച്ച ടെസ്റ്റ് കിറ്റ് ?

സിഫ് ടെസ്റ്റ് കിറ്റ്

1051 . കേരളത്തിൽ ആദ്യമായി ജല ആംബുലൻസ് നിലവിൽ വന്ന ജില്ലാ ?

ആലപ്പുഴ

1052 . കേരളത്തിന്റെ സംസ്ഥാന ശലഭമായി തിരഞ്ഞെടുക്കപ്പെട്ട ശലഭ ഇനം ?

ബുദ്ധമയൂരി ( papilio budha )

1053 . ഭൂമധ്യ രേഖയോട് ഏറ്റവും അടുത്തുള്ള ഇന്ത്യൻ മെട്രോ പൊളിറ്റിൻ നഗരം ?

ചെന്നൈ

1054 . ബട്ടർഫ്‌ളൈ സ്ട്രോക്ക് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

നീന്തൽ

1055 . ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനം ?

ഉത്തരാഖണ്ഡ്

1056 . 1809 ജനുവരി 11 നു കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂറിലെ ദിവാനാര് ?

വേലുത്തമ്പി ദളവ 

1057 . ഇന്ത്യയിലെ സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം  ?

1953 

1058 . കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ ?

പാലാട്ട് മോഹൻദാസ് 

1059 . നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം നൽകാൻ രൂപശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം ?

പശ്ചിമ ബംഗാൾ 

1060 . 2018 ഏപ്രിലിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കു പ്രകാരം മൊബൈൽ ഫോൺ ഉല്പാദനത്തിൽ ലോകത്തിൽ ഇത്തരം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?

രണ്ടാം സ്ഥാനം 

1061 . സാമൂഹിക പങ്കാളിത്തത്തോടെ പൈതൃക കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയേത് ?

 അഡോപ്റ്റ് എ ഹെറിറ്റേജ് 

1062 . ഇന്ത്യയിൽ ആദ്യമായി അൾട്രാ ക്ലീൻ ഭാരത് സ്റ്റേജ് – 6 ഗ്രേഡിലുള്ള പെട്രോൾ , ഡീസൽ എന്നിവ വിതരണം തുടങ്ങിയ നഗരമേത് ?

ഡൽഹി 

1063 . നാഷണൽ മാരിടൈം ദിനമായി ആചരിക്കുന്നതെന്ന് ?

ഏപ്രിൽ 5 

1064 . ഇന്ത്യൻ വ്യോമസേനാ പാകിസ്ഥാൻ , ചൈന അതിർത്തികളിൽ നടത്തിയ അഭ്യാസ പ്രകടനമേത് ?

ഗഗൻ ശക്തി 2018 


1065 . ഡിസംബറിൽ ISRO വിക്ഷേപിച്ച ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ?

ജി സാറ്റ് 11 

1066 . സൈബർ ലോകത്തെ ആക്രമണങ്ങളെ ചെറുക്കാനുള്ള ഗവേഷണ പദ്ധതികൾക്കായി ഇന്ത്യയിലെ ആദ്യത്തെ സൈബർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനമേത് ?

മഹാരാഷ്ട്ര 

1067 . ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത വ്യോമാഭ്യാസ പ്രകടനമായിരുന്നു ‘ഏവിയ ഇന്ദ്ര -18’?

ഇന്ത്യ – റഷ്യ 

1068 . വിപണി മൂല്യത്തിൽ ഗൂഗിളിനെ മറികടന്നു ആപ്പിൾ , ആമസോൺ എന്നിവയുടെ പിന്നിൽ മൂന്നാം സ്ഥാനത്തു എത്തിയ സ്ഥാപനം ?

മൈക്രോസോഫ്ട് 

1069 . നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

അമേരിക്ക 

1070 . ബ്രിക്സ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?

വാഷിങ്ടൺ ഡി സി 

1071 . ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റ മലയാളി ?

എം എസ് ജി മേനോൻ 

1072 . കേരളത്തിലെ ആദ്യ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ വനിതാ?

സരിഗ ജ്യോതി 

1073 . വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കിൽ എൽ ഇ ഡി ബൾബുകൾ നൽകുന്ന പദ്ധതി ?

ഫിലമെന്റ് രഹിത കേരളം 

1074 . രാജ്യ സഭയുടെ ഉപാധ്യക്ഷനായ ആദ്യ മലയാളി ?

എം എം ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here