KERALA PSC RANK FILE Q.NO 1551 TO 1600

0
643

1551. കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി സ്ഥാപിതമായതെവിടെ ?
തിരുവനന്തപുരം ( 1829 )

1552. ഇന്ത്യൻ നെപ്പോളിയൻ എന്നു വിളിക്കപ്പെട്ട ചക്രവർത്തി ആര് ?
സമുദ്രഗുപ്തൻ

1553. ലോക്സഭയിൽ കാസ്റ്റിങ് വോട്ട് പ്രയോഗിക്കാൻ അധികാരമുള്ളത് ആർക്കാണ് ?
സ്പീക്കർ

1554. ഫ്രഞ്ചു ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ?
പുതുച്ചേരി

1555. ചരൽകുന്ന് വിനോദ സഞ്ചാര കേന്ദ്രം ഏതു ജില്ലയിലാണ് ?
പത്തനംതിട്ട

1556. ശരീരത്തിന്റെ ഏതു ഭാഗത്തുള്ള അസ്ഥികളാണ് ടിബിയ , ഫിബുല എന്നിവ ?
കാല്

1557. കെ.എസ്.ആർ.ടി.സി സ്ഥാപിക്കപ്പെട്ട വർഷം ?
1965

1558. പാഴ്ഭൂമിയിലെ കൽപ്പകവൃക്ഷം എന്നറിയപ്പെടുന്ന വിളയേത് ?
കശുമാവ്

1559. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ഏത് ?
ഹൈഡ്രജൻ സൾഫൈഡ്

1560. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകമേത് ?
ജലം

1561. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കപ്പലേത് ?
ജൽ ഉഷ ( 1948 )

1562. ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്തു എത് ?
ഹൈഡ്രേറ്റ് മഗ്നീഷ്യം സിലിക്കേറ്റ്

1563. കേരള വാല്മീകി എന്നറിയപ്പെട്ടത് ആരാണ് ?
വള്ളത്തോൾ നാരായണമേനോൻ

1564. പ്രസിദ്ധമായ തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
കന്യാകുമാരി

1565. ആരാണ് തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ?
വി. നാഗം അയ്യ

1566. ഏതു നദിയുടെ തീരത്താണ് താജ് മഹൽ സ്ഥിതി ചെയ്യുന്നത് ?
യമുന

1567. അമോണിയയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം എത് ?
ഇരുമ്പ്

1568. ഹാരി പോട്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരി ആര് ?
ജെ.കെ റൗളിങ്

1569. ഏതു വള്ളംകളിയോടെയാണ് കേരളത്തിലെ വള്ളം കളി സീസൺ ആരംഭിക്കുന്നത് ?
ചമ്പക്കുളം മൂലം വള്ളംകളി

1570. കേരളത്തെ ആദ്യമായി മലബാർ എന്നു വിളിച്ച സഞ്ചാരി ആര് ?
അൽ ബെറൂണി

1571. സാധാരണ നിലയിൽ ഏറ്റവും കുറച്ചു മാത്രം വികസിക്കുന്ന പദാർഥം ഏത് ?
വജ്രം

1572. ഐക്യ രാഷ്ട്രസഭയുടെ ചാർട്ടറിൽ ഒപ്പുവച്ച സ്ഥാപകാംഗ രാജ്യങ്ങൾ എത്രയെണ്ണം ?
51

1573. ഭാരത് നൗജവാൻ സഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയ വിപ്ലവകാരി ആര് ?
ഭഗത് സിങ്

1574. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ച ദേശീയ നേതാവ് ആര് ?
കെ.എം മുൻഷി

1575. ഏതു രാജ്യത്തിന്റെ ഭരണ നിയന്ത്രണങ്ങളിലായിരുന്ന രാജ്യങ്ങളാണ് കോമൺവെൽത്ത് സംഘടനയിൽ ഉള്ളത് ?
ബ്രിട്ടൻ

1576. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ബ്രട്ടീഷ് വൈസ്രോയി ആരായിരുന്നു ?
ചെംസ്ഫോർഡ്

1577. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം എത് ?
തെക്കേ അമേരിക്ക

1578. ഏതു സംസ്ഥാനത്താണ് കുളു മണാലി എന്നീ സുഖവാസകേന്ദ്രങ്ങൾ ഉള്ളത് ?
ഹിമാചൽ പ്രദേശ്

1579. ചെറുകഥയ്ക്ക് ആദ്യമായി വയലാർ അവാർഡ് നേടിയ എഴുത്തുകാരൻ ആര് ?
ടി. പത്മനാഭൻ

1580. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ?
മൗലാന അബ്ദുൾ കലാം ആസാദ്

1581. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത് ?
ഡി.എൻ.എ

1582. ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശ മേത് ?
കുട്ടനാട്

1583. പച്ച , ചുവപ്പ് നിറങ്ങൾ ചേർന്നാൽ ലഭിക്കുന്ന നിറമേത് ?
മഞ്ഞ

1584. ഡോ.ബി ആർ അംബേദ്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ ?
നാഗ്പൂർ

1585. വിയർപ്പിലെ എന്തിന്റെ മണം പിടിച്ചാണ് കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നത് ?
ലാക്ടിക് അമ്ലം

1586. ചെറിയ അളവിലുള്ള വൈദ്യുത പ്രവാഹം പോലും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഗാൽവനോസ്കോപ്പ്

1587. മണ്ണിൽ നൈട്രജൻ ഫിക്സേഷൻ നടത്തുന്ന സസ്യത്തിന് ഉദാഹരണമേത് ?
പയർ

1588. ഇന്ത്യയിൽ ആദ്യമായി ആക്ടിങ് പ്രധാനമന്ത്രിയായി പ്രവർത്തിച്ചതാര് ?
ഗിൽസാരിലാൽ നന്ദ

1589. ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന എത് ?
സർവരാജ്യസഖ്യം

1590. അസാധാരണമായ ഓർമക്കുറവ് സംഭവിക്കുന്ന രോഗാവസ്ഥ ഏത് ?
അൽഷിമേഴ്സ്

1591. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനമെവിടെ ?
കോട്ടയം

1592. ആയുർവേദത്തിലെ ശസ്ത്രകിയാ വിഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
ശല്യ ചികിത്സ

1593. ലോകത്തിലാദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ വനിതയാര് ?
സിരിമാവോ ബണ്ഡാരനായകെ

1594. ജെ.സി ഡാനിയേൽ പുരസ്കാരം നേടിയ ആദ്യത്തെ വനിത ?
ആറൻമുള പൊന്നമ്മ

1595. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ച നവോത്ഥാന നായകൻ ആര് ?
കുമാരനാശാൻ

1596. ആരുടെ തൂലികാ നാമം ആയിരുന്നു ചെറുകാട് ?
സി . ഗോവിന്ദപിഷാരടി

1597. ഏതു രോഗ നിർണ്ണയവുമായി നടത്തുന്ന ടെസ്റ്റാണ് നേവാ ടെസ്റ്റ് ?
എയ്ഡ്സ്

1598. ശ്വാന വർഗ്ഗത്തിലെ ഏറ്റവും വലിപ്പം കൂടിയ ജീവിയേത് ?
ചെന്നായ

1599. പൂച്ച വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയേത് ?
കടുവ

1600. കേരളത്തിലെ ഏതു നദിയിലാണ് ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ?
അഞ്ചരക്കണ്ടിപ്പുഴ

LEAVE A REPLY

Please enter your comment!
Please enter your name here