EXAM NO: 004 / 2019 . 100 QUESTION AND ANSWERS

0
705

1. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ഏത് ?
കുരുമുളക്

2. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നത് എവിടെ ?
വേമ്പനാട്ടു കായൽ

3. വാഗൺ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലബാർ കലാപം

4. ഇന്ത്യയിലെ ഒരു പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖല ?
ജാർഖണ്ഡ്

5. ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം ?
മുംബൈ

6. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി ?
തുളസീദാസ്

7. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ച വർഷം ?
1857

8. ഒന്നാം പഞ്ചവത്സര പദ്ധതി മുൻഗണന നൽകിയ മേഖല എത് ?
കൃഷി

9. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ?
1935

10. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
3

11. ഇന്ത്യൻ ബഹിരാകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1972

12. പ്രപഞ്ചത്തിലെ ആദ്യ മനുഷ്യനിർമ്മിത ബഹിരാകാശ നിലയം ഏത് ?
സല്യൂട്ട് 1

13. തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണ് ഇവ ?
സിറസ്

14. ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്കുണ്ടാകുന്ന മാറ്റം ?
ഡി. മാറ്റമില്ല

കുറയുന്നു

15. പവിഴം ദ്വീപുകൾക്ക് നാശം സംഭവിക്കാനിടയാകുന്ന പ്രക്രിയ ഏതാണ് ?
അമ്ലവൽക്കരണം

16. പ്രപഞ്ചത്തിന്റെ പരിണാമം ഘടന എന്നിവയെക്കുറിച്ച് വിവരണം നൽകുന്ന ശാഖ ?
കോസ്മോളജി

17. സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാക്കിയ യു.എൻ ഉടമ്പടി ?
1979

18. സാർവദേശീയ മനുഷ്യാവകാശ ദിനം എന്ന് ?
ഡിസംബർ 10

19. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?
10

20. ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി ?
പി.ശ്രീധരൻ

21. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപിച്ച് കിരീടം നേടിയ രാജ്യം ?
ദക്ഷിണാഫ്രിക്ക

22. പാരമ്പര്യേതര ഊർജ വിഭവങ്ങളുടെ വിഭാഗത്തൽ പെടാത്തത് ഏത് ?
ജൈവ വാതകം

23. കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് എപ്പോൾ ?
ഒക്ടോബർ – നവംബർ

24. പ്രഭാത കിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് എന്ന് വിശേഷണമുള്ള ഇന്ത്യൻ സംസ്ഥാനം ?
അരുണാചൽ പ്രദേശ്

25. കൊങ്കൺ റയിൽപാതയുടെ ദൈർഘ്യം എത്ര കിലോമീറ്ററാണ് ?
760 കി.മീ

26. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1959-ൽ ദുർഗ്ഗാ പ്പൂരിൽ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായം ആരംഭിച്ചത് ?
ഇംഗ്ലണ്ട്‌

27. ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം ?
സ്വദേശി പ്രസ്ഥാനം

28. 1930 മാർച്ച് 12 ന് ഗാന്ധിജി ഏത് ആശ്രമത്തിൽ നിന്നാണ് ഉപ്പു നിയമം ലംഘിക്കാൻ ദണ്ഡി കടപ്പുറത്തേക്ക് യാത്ര തിരിച്ചത് ?
സബർമതി

29. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപീകരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിച്ച മലയാളി ആരായിരുന്നു ?
വി.പി മേനോൻ

30. ചരിത്രപ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല ?
വയനാട്

31. പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണർ ആര് ?
സിക്കന്തർ ഭക്ത്

32. തമ്പി വേലായുധൻ ചെമ്പകരാമൻ എന്ന യഥാർത്ഥ നാമം ആരുടേതാണ് ?
വേലുത്തമ്പി ദളവ

33. സംഘടിച്ച് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ച സാമൂഹ്യ പരിഷ്കർത്താവ് ?
ശ്രീനാരായണ ഗുരു

34. 1930 ൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ എവിടെ വച്ചാണ് ഉപ്പു നിയമം ലംഘിച്ചത് ?
പയ്യന്നൂർ

35. പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതത്രത്തിന് മന്നത്തു പത്മനാഭന്റെ നേത്യത്വത്തിൽ കാൽനട ജാഥ വൈക്കത്തുനിന്ന് ഏത് പ്രദേശത്തേക്കാണ് നടത്തിയത് ?
തിരുവനന്തപുരം

36. 1928 മേയ് മാസം പയ്യന്നൂരിൽ നടന്ന നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചിരുന്നത് ആരായിരുന്നു ?
ജവഹർലാൽ നെഹ്റു

37. ഒന്നേകാൽ കോടി മലയാളികൾ ആരെഴുതിയ ഗ്രന്ഥമാണ് ?
ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്

38. കേരളത്തിലെ ഏത് നഗരസഭയ്ക്കാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സൗജന്യ വൈഫൈ നഗരസഭയെന്ന പദവി ലഭിച്ചത് ?
മലപ്പുറം
39. ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി രേഖ തയ്യാറാക്കിയത് ആര് ?
സിറിൽ റാഡ് ക്ലിഫ്

40. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏതു പേരിലറിയപ്പെടുന്നു ?
മിശ്ര സമ്പദ് വ്യവസ്ഥ

41. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ?
ഇന്ദിരാ ഗാന്ധി

42. ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന യൂ എൻ ഒ യുടെ ഏജൻസി ഏത്?
UNESCO

43. ഐ എസ് ആർ ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ?
കെ ശിവൻ

44. ലോങ് വാക് ടു ഫ്രീഡം ആരുടെ ആത്മകഥയാണ് ?
നെൽസൺ മണ്ഡേല

45. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ് ?
ലാലാ ലജ്പത് റായ്

46. സുനാമിയെ തുടർന്നുണ്ടായ ഇന്തോനേഷ്യയിലെ രക്ഷാപ്രവർത്തനം ഏത് പേരിലറിയപ്പെടുന്നു ?
ഓപ്പറേഷൻ ഗംഭീർ

47. കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ?
നോട്ടിക് മൈൽ

48. പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ് ?
75

49. കേരള നിയമസഭാംഗമായ ആദ്യത്തെ ഐ.എ. എസ് ഓഫീസർ ?
അൽഫോൺസ് കണ്ണന്താനം

50. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ
ഭരണ സുതാര്യത ഉറപ്പു വരുത്തുന്ന നിയമം ?
വിവരാവകാശ നിയമം

51. ഭൗമ ദിനം എന്നാണ് ?
ഏപ്രിൽ 22

52. ബുക്കർ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ?
എലീനർ കാറ്റൺ

53. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും തമ്മിൽ ലയിച്ച് രൂപം കൊണ്ട പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു ?
കേരള ഗ്രാമീണ ബാങ്ക്

54. 2 ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച ജോയിന്റ് പാർലമെന്ററി കമ്മറ്റിയുടെ അധ്യക്ഷനാര് ?
പി.സി ചാക്കോ

55. കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?
കെ.ജയകുമാർ

56. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു ?
റോ

57. താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബുൾമാർക്കറ്റ്
ഓഹരി വിപണി

58. 1966 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സമാധാനകരാർ എത് ?
താഷ്കന്റ് കരാർ

59. ലോക നാളികേര ദിനം ?
സെപ്റ്റംബർ 2

60. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
സ്വരാജ് ട്രോഫി

61. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ?
നിംബസ്

62. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
സൈലന്റ് വാലി

63. ഇന്ത്യയിൽ ഏതു സ്ഥാപനമാണ് വായ്പ – പണം പ്രദാനത്തെ നിയന്ത്രിക്കുന്നത് ?
റിസർവ് ബാങ്ക്

64. പാരദ്വീപ് തുറമുഖം എത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഒഡീഷ

65. നിർഭയ പദ്ധതിയുടെ ലക്ഷ്യം ?
സ്ത്രീ സുരക്ഷിതത്വം

66. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം രചിച്ചതാര് ?
റെയ്ച്ചൽ കാർസൺ

67. ഷിപ്കിലാ ചുരം എത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഹിമാചൽ പ്രദേശ്

68. പോസ്റ്റ് ഇൻഡക്സ് നമ്പറുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ?
1972

69. കേരളത്തിൽ ഇൽമനെറ്റിന്റെയും മോണോസൈറ്റിന്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല ?
കൊല്ലം

70. ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാന നഗരം സൃഷ്ടിച്ച മുഗൾ ചക്രവർത്തി ആര് ?
അക്ബർ

71. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചതെന്ന് ?
1981

72. സമ്പദ്ഘടനയിലെ എത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത് ?
തൃതീയം

73. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് എത് ബാങ്കിലാണ് ലയിച്ചത് ?
പഞ്ചാബ് നാഷണൽ ബാങ്ക്

74. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എത് ?
ജനീവ

75. വെർമികൾച്ചർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠന ശാഖയാണ് ?
മണ്ണിര

76. ഭാരതരത്ന ലഭിച്ച സി എൻ റാവു ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
ശാസ്ത്രം

77. ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏതു കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത് ?
ശ്രീഹരിക്കോട്ട

78. പരുത്തി കൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് എത് പേരിൽ അറിയപ്പെടുന്നു ?
റിഗർ

79. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്ത് ?
ചൗരി ചൗര സംഭവം

80. കൃഷിയും ഗ്രാമവികസനവും പ്രധാന ലക്ഷ്യമാക്കി ഇന്ത്യയിൽ നബാർഡ് സ്ഥാപിതമായ വർഷം ?
1982

81. പീറ്റർ ഹിഗ്സ് എത് ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞനനാണ് ?
ഭൗതിക ശാസ്ത്രം

82. കോർബ താപ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നതെവിടെ ?
ഛത്തിസ്ഗഡ്

83. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന കേരള ഭൂപ്രദേശം ?
കുട്ടനാട്

84. ഭൂമി ശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം ?
ഡക്കാൻ പീഠഭൂമി

85. ഹിരാകുഡ് നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം ?
ഒഡീഷ

86. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കേരളം

87. 1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ച സ്ഥലം ?
മീററ്റ്

88. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന് ?
1949 നവംബർ 26

89. ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മിഷന്റെ ഉപാധ്യക്ഷൻ ആരായിരുന്നു ?
ഗുൽസാരിലാൽ നന്ദ

90. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെന്റ് നിയമം പാസാക്കിയതെന്ന് ?
2005 സെപ്റ്റംബർ

91. ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?
12

92. വിവരാവകാശ നിയമനുസരിച്ച് ജീവനും സ്വാതന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി ?
48 മണിക്കൂർ

93. കേരള വനിതാ കമ്മിഷന്റെ ആദ്യ അധ്യക്ഷ ?
സുഗതകുമാരി

94. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം ?
1993

95. എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം ?
മോസ്കോ ( സെന്റ് പീറ്റേർസ് ബർഗ് )

96. ആഗോള കത്തോലിക്കാ സഭയുടെ 266 ആമത് മാർപ്പാപ്പ ഏതു രാജ്യക്കാരനാണ് ?
അർജന്റീന

97. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ 2009 -ൽ ചുമതലപ്പെടുത്തിയ സമിതി ?
ഗാഡ്ഗിൽ സമിതി

98. കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ?
വിറ്റാമിൻ എ

99. ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?
സൾഫ്യൂറിക് ആസിഡ്

100. അന്തരീക്ഷ വായുവിലെ പ്രധാന ഘടകം ?
നൈട്രജൻ

LEAVE A REPLY

Please enter your comment!
Please enter your name here