5000 പേര്‍ക്ക് കണ്ണിന്‍റെ ശസ്ത്രക്രിയയ്ക്കുള്ള പണം നൽകി നടൻ അജിത്

0
79

അഭിനയജീവിതത്തിലെ പോലെ തന്നെ നിത്യജീവിതത്തിലും ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് തമിഴകത്തെ സ്വന്തം തല നടൻ അജിത്ത്. സിനിമ നടൻ എന്നതിനേക്കാൾ വളരെ പച്ചയായ ഒരു വ്യക്തിയാണ് താൻ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. 5000 പേര്‍ക്ക് കണ്ണിന്‍റെ ശസ്ത്രക്രിയയ്ക്കുള്ള പണം നൽകിക്കൊണ്ട് അദ്ദേഹം വാർത്തകളിൽ നിറയുകയാണ്. ഗായത്രി എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റിലൂടെ ആണ് ഇക്കാര്യം വെളിവായത്. 5000 പേര്‍ക്ക് സൗജന്യമായി കണ്ണ് സര്‍ജറി നടത്തിയെന്നും അതിനുള്ള പണം നൽകിയത് തല അജിത്ത് ആണെന്നും ആ പോസ്റ്റിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here