2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖാപിച്ചു . കേരത്തിൽ April 23 നു

0
239

പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു . 7 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക . April 11 മുതൽ May 19 വരെയാണ് തിരഞ്ഞെടുപ്പ് . May 23 നാണു വോട്ടെണ്ണൽ . April 23
നാണു കേരളത്തിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുക . തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മാതൃക പെരുമാറ്റച്ചട്ടവും നിലവിൽ വന്നു . തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സർക്കാർ പരിപാടികളിൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കുന്നതിന് സാധിക്കുകയില്ല .

ആകെ 90 കോടി വോട്ടർമാരാണ് ഇത്തവണ വോട്ടു ചെയ്യാനുള്ളത് . അതിൽ 8.4 കോടി പേർ പുതിയ വോട്ടർമാരാണ് . വോട്ടിങ് യന്ത്രത്തിൽ
സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടാകും . എല്ലായിടത്തും വി വി പാറ്റ് സംവിധാനം ഉപയോഗിക്കും . വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് നിർബന്ധം ആയിരിക്കും . ആകെ 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ ആണ് രാജ്യത്താകമാനം ഉണ്ടാകുക .

ക്രിമിനൽ കേസുള്ളവർക്കു പ്രത്യേക മാനദണ്ഡം . ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ കേസിന്റെ വിവരം പത്രപരസ്യം നൽകി ഇലക്ഷൻ കമ്മീഷനെ അറിയിക്കണം .

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here