💛സ്വീറ്റ് മസാല മുട്ടക്കറി.💛
കുട്ടികൾക്ക് മുട്ട വെറുതെ കഴിക്കാനിഷ്ടമാണെങ്കിലും മുട്ടക്കറി മിക്ക കുട്ടികളും കഴിക്കാറില്ല.എരിവ് ആണ് പ്രധാന കാരണം. എരിവ് കുറഞ്ഞ മധുരമുള്ള ഒരു മുട്ടക്കറിയാണിവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. പത്തിരി പൊറാട്ട.. ചപ്പാത്തി അപ്പം.. ഇതിനൊക്കെ ഒപ്പം ചേർത്ത് കഴിക്കാൻ പറ്റുന്ന ഈ മുട്ടക്കറി കൊല്ലം ആലപ്പുഴ ഭാഗങ്ങളിൽ ഹോട്ടലുകളിൽ സർവ്വസാധാരണമാണ്.
ഉണ്ടാക്കേണ്ട എളുപ്പ വിധം കുറിക്കുന്നു.
സവാളയാണ് ഈ മുട്ടക്കറിയുടെ പ്രധാന ഐറ്റം.. സവാള രണ്ടോ മൂന്നോ നീളത്തിലൊ ചെറുതായോ അരിഞ്ഞെടുക്കുക.. ചെറുതീയിൽ അടിയിൽ പിടിക്കാതെ എണ്ണയിൽ ഉപ്പിട്ട് വഴറ്റുക. അടിയിൽ പിടിചാൽ കറിയ്ക്ക് ഒരു കയ്പ് വരും. ശ്രദ്ധിക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്കിട്ടിളക്കി… മഞ്ഞപ്പൊടി,മുളക് പൊടി ,മല്ലി പ്പൊടി ഇവ ആവശ്യത്തിനു ചേർക്കാം.. പൊടിയുടെ പച്ച ചുവ മാറും വരെ നന്നായി വഴറ്റി ആവശ്യത്തിനു വെള്ളം അതിലേയ്ക്ക് ഒഴിക്കാം. ഇനിയാണ് പഞ്ചസാര ചേക്കേണ്ടത്.എരിവ് പോകാത്ത വിധം ആവശ്യത്തിനു പഞ്ചസാര ചേർത്ത് ഇളക്കി അടച്ച് വയ്ക്കുക. പിന്നീട് ഗരം മസാല ചേർക്കുക്കാം.. മുട്ട പുഴുങ്ങിയത് മുഴുവനായോ പകുതി മുറിച്കോ കറിയിൽ ഇട്ട് മല്ലി ച്ചെപ്പും ചേർത്ത് വീണ്ടും അടച്ച് വച്ച് വേവിക്കാം.. വെള്ളംവറ്റണമെങ്കിൽ അത്തരത്തിൽ ഡ്രൈ ആകും വരെ വേവിക്കാം.. ഈ കറിയിൽ തക്കാളി ചേർക്കരുത്.അത് പ്രത്യേകം. ശ്രദ്ധിക്കുക.. ഇതിലെ മല്ലി പ്പൊടിയുടെ സ്വാദ് അതോടെ പോകും എന്നതിനാൽ ഈ കറിയിൽ തക്കാളി വേണ്ട..
മധുരവും ഉപ്പും എരിവും. ഒക്കെ ഉള്ള മധുര മസാല മുട്ടക്കറി എല്ലാവരും ട്രൈ ആക്കണം..
കടപ്പാട്: പാർവ്വതി ശങ്കർ