സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ

0
158

generic depakote, generic clomid. ഇപ്പോൾ ഒട്ടുമിക്ക മാതാപിതാക്കളും കുട്ടികളുടെ നിർബന്ധത്തിനും, ശല്യം ഒഴുവാക്കാൻ വേണ്ടിയും കുട്ടികൾക്കു സമാർട്ട ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നത് പതിവാണ്. എന്നാൽ ഇതിന്റെ ദൂഷ്യഭലം വലുതാണ്. അതു ആരും ചിന്തിക്കുന്നില്ല. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളിൽ നേത്രരോഗത്തിനുള്ള സാധ്യത വളരെ വലുത്‌ എന്നു പഠനങ്ങൾ പറയുന്നു.

ഹൂസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബർ ഗോം ഗിയാനോനിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളിൽ ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നു കണ്ടത്. സ്ക്രീനിലേക്ക് കുട്ടികൾ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ. കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മൽ സഹായിക്കും. എട്ടു വയസ്സുള്ള കുട്ടി പോലും 6 മുതൽ 8 മണിക്കൂർ വരെ സ്ക്രീനുകൾക്കു മുന്നിൽ ചെലവിടുന്നുവെന്നും പഠനം പറയുന്നു. 

കുട്ടികൾ സ്ക്രീനുകൾക്ക് മുന്നിൽ ചെലവിടുന്ന സമയങ്ങൾ രക്ഷിതാക്കൾ നിയന്ത്രികേണ്ടത് അത്യാവശ്യമാണ്. സ്ക്രീനിൽ നിന്നും 20 അടി അകലെ ഇരിക്കണമെന്നും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഓരോ 20 മിനിറ്റിലും 20 സെക്കന്റ് ഇടവേള എടുക്കണമെന്നും പഠനം പറയുന്നു.

കംപ്യൂട്ടറിനും സ്മാർട്ട്ഫോണിനും മുന്നിൽ കൂടുതൽ സമയം ചെലവിടുന്ന കുട്ടികൾക്ക് ഡ്രൈ ഐസ് ഡിസീസിനുള്ള സാധ്യത വളരെ കൂടുതലാണ്. 

കുട്ടികളെ പറ്റുന്നിടത്തോളം സ്മാർട്ട ഫോണിൽ നിന്നും രക്ഷിതാക്കൾ അകറ്റേണ്ടതാണ്. അത് കുട്ടികളെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ സഹായിക്കുമെന്നും ഈ പഠനം പറയുന്നു.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here