ഷവോമിയുടെ മി മിക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു.

0
25012

ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മി മിക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. ഷവോമിയുടെ അതിവേഗ ഫോണാണ് ഇത്. ആറ് ഇഞ്ച് ബെസെൽ-ലെസ് ഡിസ്പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിലവിൽ സ്മാർട്ട്ഫോണ്‍ വിപണിയിലെ ഏറ്റവും മികച്ച പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് ഹാൻഡ്സെറ്റിൽ ഉപയോഗിച്ചിരിക്കുന്നത് കൂടാതെ അലൂമിനിയം ഫ്രെയിമുള്ള സെറാമിക് ബോഡിയാണ് മറ്റ് ഹൈലൈറ്റുകൾ. ഫ്ലിപ്കാർട്ട് വഴിയും മി ഡോട്ട് കോം വഴിയും ഇത് വാങ്ങാവുന്നതാണ്.
ഇന്ത്യയിൽ മി മിക്സ് 2 ന് 35,999 രൂപയാണ് വില. മി മിക്സ് 2 വൻ ഓഫറുകളുമായി ഒക്ടോബർ 17 നാണ് വിൽപന തുടങ്ങുന്നത്.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here