നീച രാവണനെയും ഹീറോ ആക്കുന്ന കലികാല വൈഭവങ്ങൾ, ശ്രീരാമനെ കുറിച്ചുള്ള തെറ്റിധാരണകൾ തിരുത്തി പാർവ്വതി ശങ്കർ

0
416

മറ്റൊരുവന്റെ വാക്ക് കേട്ട് സ്വന്തം ഭാര്യയെ പ്രജകൾക്ക് വേണ്ടി ത്യാഗം ചെയ്ത രാമനെക്കാൾ .ഒരു വിരൽ തുമ്പിനാൽ പോലും അവളെ അശുദ്ധ ആകാത്ത രാവണനെ ആണെനിക്കിഷ്ടം..😦😦😦
ആരുടെ ചിന്താഗതി ആണെന്നറിയില്ല.എന്നാൽ പല രൂപത്തിൽ ഭാവത്തിൽ ഇതേ ചിന്ത രാവണനെ ഹീറോ ആക്കി ,രാമനെക്കുറിച്ച് വെറുപ്പുളവാക്കി ,ആവിഷ്കാര സ്വാതന്ത്യം എന്ന പേരിൽ പലരും കഥകളായും കവിതയെയും ലേഖനമായുമൊക്കെ എഴുതി,കുപ്രസിദ്ധി നേടി കൊണ്ടിരിക്കുന്നു.
സത്യം പറഞ്ഞ ഇങ്ങനൊക്കെ ഉള്ള ചിന്താഗതികൾ കാണുമ്പോ കഷ്ടം തോന്നി പോകുന്നു.തെറ്റായ കുറെ ചിന്തകൾ പറഞ്ഞു പരത്തി ലോകൈക ഇതിഹാസ മഹാകാവ്യത്തെ അപമാനിക്കുന്ന പോലെയൊക്കെ എനിയ്ക്ക് തോന്നുന്നു.ഇങ്ങനൊക്കെ ഞാനും പണ്ട് ചിന്തിച്ചിരുന്നു.പക്ഷെ രാമായണത്തെയും രാമനെയും കുറച്ചെങ്കിലും മനസ്സിലാക്കിയപ്പോൾ ഉള്ളിലെ തെറ്റായ ധാരണകൾ അകന്നു പോയി.യുവ തലമുറയിൽ പെട്ടവർ രാവണനെ വീരനായും നായകനായുമൊക്കെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വെള്ള പുതപ്പിച്ച് മഹത്വവൽക്കരിക്കുമ്പോൾ അധർമ്മത്തെ ന്യായീകരിക്കുകയല്ലേ ചെയ്യുന്നത്.!!
മറ്റൊരു പുരുഷന്റെ ഭാര്യയായ പെണ്ണിനെ ,അവള്ടെ സമ്മതമില്ലാതെ ബലാൽക്കാരമായി പിടിച്ചു കൊണ്ട് പോവുക.കാമിക്കാൻ ..എന്നിട്ട് അവളെ അന്യായമായി തടങ്കലിൽ എന്നോണം പാർപ്പിച്ച് പ്രീണിപ്പിക്കുക.ചില ബുദ്ധി ജീവികളും, അവിശ്വാസികളും ചോദിക്കുന്നു…രാവണൻ അത്ര വൃത്തികെട്ടവനൊന്നും അല്ല.അവൻ അവലെ ഉപദ്രവിച്ചില്ലല്ലോ ..കൊന്നില്ലല്ലോ ..എന്തിനു കൊല്ലണം.??ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ ബലാൽക്കരമായി പിടിച്‌ കൊണ്ട്‌ പോയി പാർപ്പിചതിലോൂടെ അവൾ അപമാനിക്കപ്പെട്ടില്ലെ.രാമൻ സീതയെ അവിശ്വസിചിട്ടല്ല കാട്ടിൽ ഉപേക്ഷിചത്‌.ആയിരം കുടങ്ങളുടെ വായടയ്ക്കാം.പക്ഷേ ഒരു മനുഷ്യന്റെ വായ മൂടികെട്ടാനൊക്കുമോ..സീതയുടെ ചാരിതൃശുദ്ധിയെ സ്വ്‌ പ്രജകൾ അവിശ്വസൊക്കുന്നത്‌ കണ്ട്‌ മനം നൊന്ത രാമൻ എന്ന സാധാരണ ഭർത്താവായി മനുഷ്യനായി ഒന്ന് ചിന്തിക്ക്‌..മന്ഥരയെപ്പോലെ ഒരു നിയോഗം തന്നെയായിരുന്നു അലക്കുകാരനും. ആ വക്കുകളിലൂടെ രാമൻ സീതയെ ഉപേക്ഷിക്കുന്നത് രാജ നീതിക്ക് വേണ്ടിയാണ്. പ്രജകൾക്ക് ഒരു തെറ്റിധാരണ പാടില്യ. രാജാവ്‌ തെറ്റ് ചെയ്തു എന്ന് തോന്നിയാൽ പ്രജകളും അത് ചെയ്തെന്നിരിക്കും. അതിനെ ചോദ്യം ചെയ്യാൻ പ്രപ്തനാകണം രാജാവ്‌. അതിനാൽ പ്രത്യക്ഷത്തിൽ രാജ നീതി നടപ്പാക്കുകയാണ് ചെയ്തത്. ഒരു സമൂഹത്തില്‍ ആവശ്യമായ ധര്‍മങ്ങള്‍ ആചാര്യമര്യാദകള്‍, ഉത്തമരാജനീതി, ജനക്ഷേമ ധര്‍മം, പുത്രധര്‍മം, സഹോദര സ്നേഹം എന്നിവയെല്ലാം രാമകഥയിലൂടെ ജനങ്ങളിൽ പ്രച്ചരിക്കേണ്ടത്‌ അത്യാവശ്യമാണ് രാമനിലൂടെ വാല്മീകി കാണിച്ചു തരുന്നത് . അതാണ് അവതാരോദ്ദേശ്യം. ആ ഉദ്ദേശത്തെ പൂർണ്ണമാക്കുകയാണ് രാമൻ ചെയ്തത്.

മറ്റൊരുത്തന്റെ കൂടെ ഒരു ദിവസം ജീവിച ഭാര്യയെ ഏതെങ്കിലും ഒരു പുരുഷൻ സ്വീകരിക്കാൻ ത്യ്യാറാകുമോ ഈ കാലത്ത്‌..??രാവണൻ സീതയെ അല്ല സ്ത്രീത്വത്തെ മുഴുവൻ അപ്മാനിചവനാണ്‌.എന്നിട്ട് മഹത്വ വൽക്കരിച്ച് മഹാനാക്കുന്നു.ഇന്ന് സമൂഹത്തിൽ സ്ത്രീകളെ പീഡിപ്പിക്കുന്ന വനും അപമാനിക്കുന്നവനും, രാവണനും തമ്മിൽ ഒരു വ്യത്യാസവും എനിക്ക് കാണാനാവുന്നില്ല .രാമായണത്തിലെ രാവണൻ,ഇന്നത്തെ രാവണൻ മാരേക്കാളും ഭേദം എന്നും തോന്നി പോയിട്ടുണ്ട് .

രാമൻ അത്ര മഹാനായെങ്കിൽ എന്തിനു സീതയെ കാട്ടിൽ ഉപേക്ഷിച്ചു.? പറയാൻ എനിക്ക് ഒരുത്തരം ഉണ്ട്.ആ ഉത്തരത്തെ പറ്റി മനസ്സിലാക്കണമെങ്കിൽ പ്രണയം അല്ലെങ്കിൽ സ്നേഹം എന്നതിന് സാമീപ്യവും സ്പർശനവും മാത്രം അനിവാര്യമാണെന്ന ചിന്ത പാടെ ഉപേക്ഷിക്കാൻ തയ്യാറാകുന്ന ഒരു മനസ്സുണ്ടാകണം .ഗർഭിണിയായ സീതയെയാണ് രാമൻ വാല്മീകിയുടെ ആശ്രമത്തിൽ എത്തിക്കാൻ ലക്ഷ്മണനോട് അവശ്യപ്പെടുന്നത്. ലോകനന്മക്കു വേണ്ട വിത്തുകൾ പാകിയതിനു ശേഷം അതിനെ ശരിയായി പാകപ്പെടുത്തി വളർത്തുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് രാമൻ ദേവിയെ എത്തിച്ചത്. ഒരു രാജാവെന്ന നിലയിൽ നീതി ചെയ്തപ്പോൾ ഭർത്താവ് എന്ന നിലയിൽ തെറ്റുകരനായി എന്നാണ് മറ്റൊരു വാദം.ഒരിക്കലും അവിടെയും ച്യുതി സംഭവിചീട്ടില്യ. ഒരു പത്നി അമ്മയാകുമ്പോഴാണ് പരിപൂർണ്ണയാകുന്നത്. സൽപുത്രനുണ്ടാകുവാൻ വേണ്ട നല്ല സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതാണ് ഏറ്റവും വലിയ പതിധർമ്മം. അതിനുതകുന്ന ശാന്തവും സ്വസ്തവുമയ അന്തരീക്ഷത്തിലാണ് സീതാദേവിയെ ഏൽപ്പിച്ചത്. വാല്മീകിയുടെ ആശ്രമത്തിൽ ഇരിക്കുമ്പോൾ എല്ലാം മറന്നു പരമാനന്ദം അനുഭവിക്കുന്നതായി ദേവി രാമാദേവനോട് പറഞ്ഞീട്ടുണ്ട്. ആനന്ദത്തോട്‌ കൂടി ഇരിക്കേണ്ട സമയമാണ് ഗർഭകാലം. പിന്നീടു രാമ പുത്രന്മാർ രാമകഥകൾ പാടി നടന്നതായി രാമായണത്തിൽ കാണാം. ശ്രീരാമചന്ദ്ര മഹാരാജാവിന്റെ അപദാനങ്ങൾ എല്ലായിടത്തും പ്രചരിപ്പിച്ചു. ഇവിടെയും ഒന്നോർക്കണം. രാമൻ എന്ന ഭർത്താവിൽ നിന്നും അനീതിയാണ് സീത എന്ന പതിവ്രതയായ ഭാര്യയ്ക്ക് ഉണ്ടായതെങ്കിൽ എങ്കിൽ ഇതെങ്ങിനെ സംഭവിക്കും?സ്നേഹിക്കുന്ന പുരുഷനെ ദൈവഭാവത്തിൽ കണ്ട് ആരാധിക്കുന്ന സ്ത്രീകളും ഭാരതത്തിൽ ഉണ്ട്..അല്ലെങ്കിൽ ..ഉണ്ടായിരുന്നു. പണ്ട് തല മൂത്തവർ , വിവാഹിതയായ മകൾക്ക് കൊടുക്കുന്ന ഉപദേശം തന്നെ സീതയെ പോലെ ഉത്തമ സ്ത്രീ ആകണമെന്നതായിരുന്നു.. ഒരിക്കലും രാമ വിയോഗം ജാനകിക്ക് ഇല്ല്യ. സർവ്വ വ്യാപിയായ പരമാത്മാവിന്റെ ശക്തി സ്വരൂപിണിയായ ദേവി എപ്പോഴും ഭഗവാനിൽ തന്നെയാണ്. നാം ജപിക്കുന്ന നാമത്തിൽ പോലും ‘ രാമ രാമ ‘ എന്നാണ്. അതിൽ ഒന്ന് രാമനും മറ്റേത് രമ(സീത )യുമാണ്.രാമനോ സീതയോ ആകാനോ അവരെ പോലെ ചിന്തിക്കാൻ പോലും സാധാരണ മനുഷ്യർക്ക് കഴിയില്ല .അത് കൊണ്ടാണല്ലോ ഒരുകാലത്ത് മനുഷ്യരായി ജീവിച്ച അവരും ,ദൈവരൂപമായി ,അവതാരങ്ങളായി ,പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിൽ ഇപ്പോഴും ഉള്ളത്. ഇത് ഒരു ഭാരതീയ ദർശനമായി കണ്ടു അഭിമാനിക്കേണ്ട നമ്മൾ തന്നെ അനാവശ്യ വ്യാഖ്യാനങ്ങൾ നൽകി ഇടിച്ചു താഴ്ത്തുത്തുന്നു.

ഇതൊക്കെ ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടാകണമെങ്കിൽ വാല്മീകി രാമായണം വായിച്ചില്ലേലും അദ്ധ്യാത്മരാമായണമെങ്കിലും നാല് വരി വായിച്ചു അപഗ്രഥിക്കാനുള്ള മനസ്സ് നമ്മുടെ പുതിയ തലമുറയ്ക്ക് വേണം.ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് രാമായണത്തെ അറിഞ്ഞാൽ ആരുടെ വാദഗതിക്കും നമ്മെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്യ……

Parvathy Shankar

LEAVE A REPLY

Please enter your comment!
Please enter your name here