ശബരിമല ദർശനത്തിനു 10 യുവതികൾ, പോലീസ് തിരിച്ചയച്ചു

0
64

മഡലപൂജയോടനുബന്ധിച്ചു ഇന്ന് വൈകുനേരം നടതുറക്കാനിരിക്കെ ദർശനത്തിനായി 10 യുവതികൾ പമ്പയിൽ എത്തിയ ഇവരെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവർ.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലല്ല എത്തിയതെന്നും. ശബരിമല ആചാരങ്ങൾ അറിയില്ല എന്നുമാണ് ഇവർ പോലീസിന് നൽകിയ മറുപടി. തുടർന്ന് പോലീസുദ്യോഗസ്ഥാർ ഇവർക്ക് ആചാരങ്ങൾ മനസിലാക്കിച്ചു തിരിച്ചയച്ചു. ഇവരുടെ പ്രായങ്ങൾ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ നടപടി എടുത്തത്.

സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ തത്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടന്നാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here