ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി.

0
49

പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ 28 ലെ വിധിയ്‌ക്കെതിരെ വിവിധ സംഘടനകളും, വ്യക്തികളും നൽകിയ അമ്പതിലധികം ഹർജികളിന്മേലാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. ഈ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പുനഃപരിശോധനാ ഹർജിയിലെ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here