വർണ്ണകുടകളിൽ വിസ്മയം തീർത്തു തൃശ്ശൂർ പൂരം കുടമാറ്റം

0
24

പൂരപ്രേമികളുടെ മനം നിറച്ച് തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്‍റെ പ്രധാന ആകർഷണം.കഥകളിരൂപങ്ങൾ, തട്ട്കുടകൾ, എൽ.ഇ.ഡി.ബൾബുകൾ പിടിപ്പിച്ച കുടകൾ, മിക്കിമൗസ്, ശബരിമല, ഇന്ത്യന്‍ സൈന്യം എന്നിവയെല്ലാം പലനിറങ്ങളില്‍ വിരിഞ്ഞു.

തൃശൂര്‍ പൂരത്തില്‍ ദൃശ്യവിസ്മയം കൊണ്ടു ഏറെ ശ്രദ്ധേയമാണ് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങളുടെ അഭിമാന പോരാട്ടമായ കുടമാറ്റം .
നാളെ പുലർച്ചെ ആകാശത്ത് വർണവിസ്മയം തീർത്ത് പൂരവെടിക്കെട്ട് നടക്കും.

പിന്നീട് പകൽപ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് അങ്ങനെ അവസാനമാകും .

LEAVE A REPLY

Please enter your comment!
Please enter your name here