വോഡഫോൺ-സാംസങ് ഒന്നിക്കുന്നു

0
215

generic sildenafil, generic zithromax. മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ സാംസങ്ങുമായി സഹകരിച്ച് ക്യാഷ്ബാക്ക് ഓഫറുകളിലൂടെ മിതമായ വിലയിൽ സാംസങ്ങിന്റെ തിരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കും. നിലവിലെ വോഡഫോൺ വരിക്കാർക്കും പുതിയ ഉപഭോക്താക്കൾക്കും ഇനി സാംസങ്ങിന്റെ ഗ്യാലക്സി ജെ2 പ്രോ, ഗ്യാലക്സി ജെ7 നെക്സ്റ്റ് അല്ലെങ്കിൽ ഗ്യാലക്സി ജെ7 മാക്സ്റ്റോ എന്നിവയിൽ ഏതു 4ജി സ്മാർട്ട്ഫോണും 1500 രൂപയുടെ ക്യാഷ്ബാക്ക് ഒാഫറിലൂടെ സ്വന്തമാക്കാം.

ഒാഫർ ലഭിക്കാനായി വോഡഫോൺ പ്രീപെയ്ഡ് വരിക്കാർ 24 മാസത്തേക്ക് 198 രൂപയ്ക്കു റീചാർജ് ചെയ്താൽ മതി. ഇതോടൊപ്പം ദിവസവും ഒരു ജിബി ഡേറ്റയും, പരിധിയില്ലാത്ത വോയ്സ് കോളുകളും സൗജന്യമായി ലഭിക്കും (വരിക്കാർക്ക് മാസം 198 രൂപ വരുന്ന ഏതു റീചാർജും തിരഞ്ഞെടുക്കാം). പോസ്റ്റ്പെയ്ഡ് വരിക്കാർ വോഡഫോണിന്റെ ആകർഷകമായ ഏതെങ്കിലും റെഡ് പ്ലാൻ തിരഞ്ഞെടുത്താൽ മതി. ആദ്യ 12 മാസം പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് 600 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോൾ 900 രൂപയും ക്യാഷ്ബാക്ക് ഒാഫറായി ലഭിക്കും അങ്ങനെ മൊത്തം 1500 രൂപയുടെ ക്യാഷ്ബാക്ക് ഒാഫർ ലഭിക്കും. വോഡഫോൺ എം-പെസ വാലറ്റിലൂടെയായിരിക്കും പണം തിരികെ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here