ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്തും റായിഡുവും ഇല്ല

0
28
Photo Courtesy: @cricketworldcup

ലോകകപ്പിനുള്ള പതിനഞ്ച് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീമിന്റെ നായകനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാണു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ്. പതിനഞ്ചു അംഗ ടീമിൽ ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചപ്പോൾ ഋഷഭ് പന്തും അമ്പട്ടി റായിഡുവും ടീമിൽ നിന്നും പുറത്തായി.

ടീം ഇന്ത്യ : വിരാട് കോലി(ക്യാപ്ടന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്ടന്‍), ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ് ധോനി(വിക്കറ്റ് കീപ്പര്‍ ), കേദാര്‍ ജാധവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി

LEAVE A REPLY

Please enter your comment!
Please enter your name here