റീലിൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാര രംഗത്തേക്ക് … Jio E-Commerce

0
95

മികച്ച ഇന്റർനെറ്റ് സേവനവുമായി ജിയോ യിലൂടെ രാജ്യത്തെ ഞെട്ടിച്ച മുകേഷ് അംബാനി തൻ്റെ പുതിയ പ്രഖ്യാപനത്തിലൂടെ റീറ്റെയ്ൽ ഓൺലൈൻ വ്യാപാര രംഗത്ത് പുതു ചരിതം രചിക്കാൻ ഒരുങ്ങുകയാണ് . ഇ – കോമേഴ്‌സ് രംഗത്തേക്കാണ് പുതിയ ചുവടു വയ്‌പ്‌. ജിയോയുടെയും റീലിൻസ് റീടൈലിന്റെയും പിന്തുണയോടെയായിരിക്കും പ്രവർത്തനം ആരംഭിക്കുക . ഗുജറാത്തിലാണ് ഇതിന്റെ ആദ്യ പ്രവർത്തനം ആരംഭിക്കുക . ജിയോയുടെ ആപ്പിലൂടെയും ,ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ചു അവർക്കു കൂടുതൽ വരുമാന സാധ്യത ഒരുക്കിയാകും ഇതിന്റെ പ്രവർത്തനം എന്ന് മുകേഷ് അംബാനി പറയുന്നു . റിലൈൻസ് ഈ രംഗത്തേക്ക് കടക്കുന്നത് നിലവിലെ ഇ – കോമേഴ്‌സ് വമ്പന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here