രാജസ്ഥാൻ റോയൽസിനെ 14 റൺസിന്‌ പരാജയപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബ്

0
84

ഐ പി എൽ ഈ സീസണിലെ രാജസ്ഥാൻ റോയൽസും , കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാനെ 14 റൺസിന്‌ പഞ്ചാബ് പരാജയപ്പെടുത്തി . ആദ്യം ബാറ്റ് ചെയ്താ പഞ്ചാബ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് ആണ് നേടിയത് . ഓപ്പണിങ് ബാറ്സ്മാനായി ഇറങ്ങിയ ക്രിസ് ഗെയ്‌ലിന്റെയും ( 47 ബോളിൽ 79 ) , സർഫ്രാസ് ഖാന്റെയും ( 29 ബോളിൽ 46 ) മികവിൽ ആണ് 184 റൺസിലേക്കെത്തിയത്

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് രഹാനെയും ബട്ലറും ചേർന്ന് നൽകിയത് .78 റൺസ് ആയിരുന്നു ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത് , എന്നാൽ അത് മുതലാക്കാൻ രാജസ്ഥാന് ആയില്ല ,148 /2 എന്ന നിലയിൽ നിന്നു 170 /9 എന്ന നിലയിലേക്ക് രാജസ്ഥാൻ കൂപ്പുകുത്തി . രാജസ്ഥാന് വേണ്ടി ജോസ് ബട്ലർ 43 പന്തിൽ 69 റൺസും , സഞ്ജു സാംസൺ 25 പന്തിൽ 30 റൺസും നേടി .

LEAVE A REPLY

Please enter your comment!
Please enter your name here