മൺട്രോത്തുരുത് …കാഴ്ച്ചകളുടെ പറുദീസാ ….

0
68

കടപ്പാട് : ട്രാവൽ മെമ്മറീസ്

മൺട്രോത്തുരുത് വഴിയുള്ള യാത്ര എനിക്ക് ഏറ്റവും പ്രിയപ്പെട്ട യാത്രയാണ് .കാരണം ഒരു ദിവസം മുഴവൻ കാണാൻ ഉള്ള സ്ഥലങ്ങൾ മൺട്രോതുരുത്തുൽ ഉണ്ട് .ഒരു ദിവസമല്ല ആസ്വദിക്കുന്നവർക്കു രണ്ടു ദിവസം തന്നെ വേണം .മുൻപ് രണ്ടു പ്രാവിശ്യം ഞാൻ പോയിട്ടുണ്ട്.. എന്നാൽ വള്ളത്തിൽ ഇരുന്നു.. കണ്ടൽ കാടുകളും ,ചെമ്മീൻ കെട്ടുകളും , കരിമീൻ കെട്ടുകളും ..കാണുന്നത് ആദ്യമായിട്ടാണ് എന്ന് മാത്രം.

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ആണ് മൺറോ തുരുത്ത് (Monroe Island). ഇത് ഒരു ഗ്രാമപഞ്ചായത്ത്‌ കൂടിയാണ്. ചിറ്റുമല ബ്ലോക്കിൽ പെടുന്നു. വിസ്തീർണം 13.37 ച.കി.മീ. തെങ്ങും നെല്ലും ആണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷിയും കയറുപിരിക്കലുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മൺറോ ഈ തുരുത്ത് മതപ്രചാരണത്തിനായി വിട്ടുകൊടുത്തു. പിന്നീട് സേതുലക്ഷ്മീഭായി ഈ തുരുത്ത് സർക്കാരിലേക്ക് ഏറ്റെടുത്തു (1930).

നമ്മൾ തിരുവനന്തപുരത്തു നിന്നാണ് യാത്ര തിരിച്ചത് .(ബസിലും പോകാം ട്രെയിനിലും പോകാം).ട്രെയിനിൽ കൊല്ലത്തു ടിക്കറ്റ് എടുത്താൽ അവിടെ ഇറങ്ങിയാൽ മൺട്രോതുരുത്തിലേക്കു Shuttle ട്രെയിൻ കിട്ടും.ഇല്ലെങ്കിൽ പ്രൈവറ് ബസ് ഉണ്ട്.മൺട്രോ തുരുത്തിൽ ഇറങ്ങി എന്റെ ഫ്രണ്ട് അജിത് (അജിത് മൺട്രോത്തുരുത് )കാറുമായി എത്തി.(അവിടെ റിസോർട്ടിൽ റൂം എടുക്കാം വേണമെങ്കിൽ)
അവിടെ നിന്നും ഒരു വള്ളത്തിൽ ആണ് യാത്ര (വള്ളത്തിനു നമ്മൾ കൊടുത്ത് 700 രൂപയാണ് )
തുരുത്തിൽ കൂടി വള്ളത്തിൽ ഉള്ള യാത്ര വളരെ രസകരമാണ്.കാഴ്ചളുടെ പറുദീസയാണ് .ഇച്ചിരി മഴ പെയ്തത് ഒഴിച്ചാൽ ഒരു തടസങ്ങളും ഇല്ലായിരുന്നു ..വള്ളത്തിലൂടെ പിന്നെ കായലിലേക്കും. കയറു പിരിക്കുന്നതും ..കണ്ടൽ കാടുകളും ..ചെമ്മീൻ കെട്ടുകളുമെല്ലാം കണ്ടാണ് തുരുത്തിലൂടെയുള്ള യാത്ര .കണ്ടൽ കാടുകൾ നമുക്ക് ഒരു ആമസോൺ കാടുകളിലെ പ്രതീതി ഉണ്ടാക്കും .കായലിലൂടെ തുരുത്തിലേക്കു. ചെറുതും വലുതുമായ അനേകം തുരുത്തുകൾ അവിടെയുണ്ട്.ഫോട്ടോ എടുക്കാനും, വീഡിയോ എടുക്കാനും ,അത്യാവശ്യം ടിക് ടോക് വരെ എടുക്കാൻ പറ്റിയ സ്ഥലങ്ങൾ.

രണ്ടു ദിവസം കറങ്ങാൻ പോകുന്നവർക്ക് താമസിക്കുവാനുള്ള റിസോർട്ടികളും അവിടെ ഉണ്ട്.
അജിത് എന്ന് പറയുന്ന സുഹൃത്താണ് എല്ലാം ശെരിയാക്കി തന്നത് .വള്ളത്തിനും ബോട്ടിനുമെല്ലാം ചെറിയ കാശു മാത്രമേ ചിലവുള്ളു.എന്തായാലും ഒന്ന് കറങ്ങി തിമിർക്കാൻ പോകുന്ന വർക്ക്‌ അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലമാണ് മൺട്രോത്തുരുത് .

കൂടുതൽ കാഴ്ചകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here