മീൻ പുട്ട് – Fish Puttu

0
252

ചേരുവകൾ
—————————–
പുട്ടുപൊടി – 2 കപ്പ്
തേങ്ങ ചിരകിയത് – അരമുറി
മീൻ – അധികം മുള്ളില്ലാത്തത്
സവാള -4 [കൊത്തി അരിഞ്ഞത് ]
ഇഞ്ചി പേസ്റ്റ് – 1 ടീബിൾ സ്പൂൺ
പച്ച മുളക് [വട്ടത്തിലരിഞ്ഞത് ] – 2
മഞ്ഞൾപൊടി – 1 / 2 ടീ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
കശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
————————————-
കഴുകിയ മീൻ ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് വറുത്തു മുള്ളു കളഞ്ഞു പൊടിച്ചെടുക്കുക.ചൂടായ പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് സവാള,ഇഞ്ചി പേസ്റ്റ്,പച്ച മുളക്,കറിവേപ്പില അരിഞ്ഞത് എന്നിവ ഉപ്പു ചേർത്ത് വഴറ്റുക.ഇതിൽ മുളകുപൊടി,മഞ്ഞൾ പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.തയാറാക്കിയ മീൻ ഈ കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി തീയിൽ നിന്നും മാറ്റി വയ്ക്കുക.
ഉപ്പും തേങ്ങയും ചേർത്ത് വെള്ളമൊഴിച്ചു പുട്ടുപൊടി കുഴയ്ക്കുക.തേങ്ങയ്ക്കു പകരം മീൻകൂറ്റു വച്ച് ആവിയിൽ വേവിക്കുക. order neurontin, order dapoxetine.

LEAVE A REPLY

Please enter your comment!
Please enter your name here