‘മിഖായേൽ’ നായകനെക്കാൾ മാസ്സ് വില്ലനാണെന്ന അഭിപ്രായവും മായി വീണ്ടും

0
147

ഗ്രേറ്റ്‌ ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മാസ്സ് പടങ്ങള്‍ക്ക്‌ ശേഷം ഹനീഫ് അദേനി സംവിധനം ചെയ്ത മിഖായേല്‍ സിനിമ കണ്ടു . നലതും മോശവും ആയ അഭിപ്രയങ്ങള്‍ ഒരുപാട് കേട്ട് ഒരു മുൻധാരണകളും ഇല്ലാതെ പോയി കണ്ട പടം ആണ് ഇത്.

നിവിൻ പോളി, ഉണ്ണി മുകുന്ദന്‍, സിദ്ദിക് എന്നിവര്‍ ഈ പടം ആദ്യം മുതല്‍ അവസാനം വരെ കൊണ്ട് പോയി എന്ന് പറയാന്‍ കഴിയില്ല. എന്നാലും അവരുടെ കരിയറിലെ ബെസ്റ്റ് “മാസ്സ്’ പെര്‍ഫോര്‍മന്‍സ് എന്ന് പറയാം .
ഇതിലെ മിഖായേല്‍ എന്ന മൈക്ക് നിവിന്റെ ശക്തമായ ഒരു കഥാപാത്രമാണ് . അവന്‍റെ അനിയത്തിയെയും കുടുംബത്തിനെയും ബാധിക്കുന്ന കാര്യങ്ങള്‍, അവന്‍റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഒരു നോണ്‍ ലിനിയര്‍ എഡിറ്റിംഗ് സ്റ്റൈലില്‍ ഹനീഫ് നമ്മുകു കാണിച്ചു തരുന്നു.

പടം തുടങ്ങി അര മണികൂര്‍ കഴിയുമ്പോള്‍ ആണ് നിവിന്‍റെ എന്‍ട്രി, അവിടന്നു അങ്ങോട്ട്‌ കാണുന്ന ഓരോ ദൃശ്യവും ഒരു ഇംഗ്ലീഷ് പടം പോലെ സുന്ദരമാണ്. അങ്ങനെ ഒരു ഫീല്‍ കൊണ്ട് വരുവാനുള്ള ഹനീഫിന്‍റെ ശ്രമം കൊണ്ടാണെന്നു തോന്നുന്നു ഇംഗ്ലീഷ് സംഭാഷണങ്ങള്‍ കുറച്ചു കൂടുതല്‍ ആയി എന്ന് തോന്നി, അതേപോലെ തന്നെ അര്‍ത്ഥം വെച്ചുള്ള ഒറ്റവരി സംഭാഷണങ്ങളും കൂടുതല്‍ ആയിരുന്നു.

പ്രതികാരം മാത്രമല്ല ഈ സിനിമയില്‍ പറയുന്നത്, ഒരു കുടുംബം എങ്ങനെ ആയിരിക്കണം എന്നും എങ്ങനെ ആവാന്‍ പാടില്ല എന്നും നമ്മുക്ക് ഇതിലുടെ കാണാം. ഭയം മാറുന്നിടത്തു നിന്നും ലഭിക്കുന്ന ഒരു ധൈര്യം അത് സ്വന്തം കുടുംബത്തെ രക്ഷികാന്‍ കൂടി ആകുമ്പോള്‍ എങ്ങനെ ഒക്കെ ആയി തീരും എന്ന് നമ്മുക്ക് ഇതില്‍ കാണാന്‍ കഴിയും.

ക്യാമറ,എഡിറ്റിംഗ്,പശ്ചാത്തല സംഗീതം എന്നിവയെല്ലാം ഒട്ടും ബോര്‍ അടിപിക്കാത്ത രീതിയില്‍ സിനിമയെ രണ്ടര മണികൂര്‍ കൊണ്ട് പോകാന്‍ വളരെ അധികം സഹായിചിട്ടുണ്ട് .

പെര്‍ഫോര്‍മന്സിനെ കുറിച്ച് പറയുക്ക ആണെങ്കില്‍ നായകനെകാള്‍ ഏറെ വില്ലന്മാരാണ് ഇതില്‍ തിളങ്ങി നില്കുന്നത് എന്ന് പറയേണ്ടി വരും. (അവരെ കാണാന്‍ വേണ്ടി ആണെങ്കിലും അഭിനയമോഹികള്‍ക്കു പോയി കാണാം, ഒരുപാട് പഠിക്കാന്‍ കിട്ടും വില്ലന്മാരില്‍ നിന്നും)

നായകന്‍റെ പിറകെ നടക്കുന്ന ഒരു ക്ലിഷെ നായികാ ഇതില്‍ ഇല്ല എന്നുള്ളത് ഒരു ഇത്തിരി സമാധാനം തന്നു .ശക്തമായ കഥാപാത്രം ആണ് ഇതിലെ അനിയത്തിയുടെ റോള്‍, (സോറി പേര് മറന്നു പോയി ) ഈ സിനിമയുടെ കഥ കൊണ്ട് പോകുന്നത് ആ കഥാപാത്രം ആണ്. സ്ത്രീ ശക്തികരണം ഉണ്ടാവണം എന്ന് പറയുക അല്ല മറിച്ചു എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരുന്ന രംഗങ്ങള്‍ ഇതില്‍ ഒരുപ്പാട് ഉണ്ട് .

ചുരുകി പറഞ്ഞാല്‍ ഒരു പക്കാ മാസ് കുടുംബ പടം, ഒരു തവണ തിയേറ്ററില്‍ പോയി ഇരിന്നു കണ്ടാലും കുറ്റം പറയാന്‍ പറ്റില്ല . അതിനുള്ള വെടിമരുന്നു ഒക്കെ ഈ പടത്തില്‍ ഉണ്ട് .

By sravan
Writer

LEAVE A REPLY

Please enter your comment!
Please enter your name here