മാനസിക സമ്മർദത്തിലൂടെയുള്ള ഹൃദയസ്തംഭനം തടയാൻ ചില എളുപ്പവഴികൾ

0
282

ഹൃദയാഘാതം മൂലമുള്ള മരണം കേരളത്തിൽ വർധിച്ചുവരികയാണ്. ചെറുപ്പകാർക്ക് പോലും ഇന്ന് ഹൃദയാഘാതം ഉണ്ടാകുന്നു. എന്നാൽ ഇവരിൽ മിക്കവരും ഹൃദ്രോഗങ്ങൾ ഉള്ളവരും ആകണമെന്നില്ല. ചിലർക്ക് ‘അറ്റാക്ക്’ വരുന്നത് ഒരു പ്രത്യേക സന്ദർഭത്തിലെ കടുത്ത മാനസിക സമ്മർദം കൊണ്ടുമാത്രമാണ്. ആ സമയത്ത് ഇവരുടെ ഹൃദയമിടിപ്പ് വർധിക്കുന്നു. അതേ തുടർന്ന് രക്തസമ്മർദം വർധിക്കുന്നു. ഇത് ഹൃദയസ്തംഭനത്തിന് ഇടയാക്കുന്നു.

പെട്ടെന്നുള്ള മാനസിക സമ്മർദത്തിൽ നിന്നുമുള്ള ഹൃദയസ്തംഭനം ഒഴിവാക്കാൻ ഇതാ ചില പ്രായോഗികരമായ നിർദേശങ്ങൾ

∙കടുത്ത മാനസിക സമ്മർദം മൂലം ഹൃദയസ്തംഭനത്തിനു ഉണ്ടായേക്കാം എന്ന പ്രാഥമിക ബോധ്യം നിങ്ങൾക്കുണ്ടാകണം. ഇതു സെൻഷൻ കുറക്കാൻ സഹായിക്കും

∙മാനസിക സമ്മർദം ഉണ്ടാക്കുന്ന സംസാരത്തിന്റെ ടോൺ മാറിത്തുടങ്ങുമ്പോൾ, പ്രശ്നം നിങ്ങളെ വലിയ തോതിൽ ബാധിച്ചുതുടങ്ങും മുന്‍പേ അതിൽനിന്ന് ശ്രദ്ധ തിരിക്കുക.

∙ കടുത്ത വഴക്കിലും നിരാശയിലും കാരച്ചിലിലും എത്തും എന്നു തോന്നുന്ന വിഷയങ്ങൾ തനിച്ചിരുന്ന് ആലോചിക്കാതിരിക്കുക

∙ ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിനും മനസ്സിനും പരമാവധി വിശ്രമം നൽകുക. കഠിനമായ പ്രശ്നങ്ങൾ ആലോചിച്ചുകൊണ്ട് കിടക്കരുത്.

∙മാനസികമായി ഭാരം തോന്നുമ്പോൾ ബ്രീതിങ് വ്യായാമങ്ങൾ ചെയ്യുക. ദീർഘശ്വാസമെടുത്ത് മനസ്സിനെ ഏകാഗ്രതയിലേക്ക് കൊണ്ടുവരിക

∙ നമ്മുടെ മനസിനെ അലട്ടുന്ന പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ ശ്രമിക്കുക, അതിലൂടെ മനസിന്റെ സമ്മർദ്ദം കുറയാൻ സഹായകമാകും. depakote reviews, clomid reviews.

LEAVE A REPLY

Please enter your comment!
Please enter your name here