ഫെബ്രുവരി ഒന്നുമുതല്‍ ഫോണില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിച്ചേക്കില്ല.

0
128

ഫെബ്രുവരി ഒന്നുമുതല്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിനു ശേഷം വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്‌സ്ആപ് ലഭിക്കാന്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here