ഫഹദ് ഫാസിൽ സായ് പല്ലവി ചിത്രം അതിരൻ ഏപ്രിൽ 12 നു തീയേറ്ററുകളിൽ ..

0
101

ഫഹദ് ഫാസിലും സായി പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അതിരന്‍’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . വിഷുവിനു ചിത്രം തീയേറ്ററുകളിൽ എത്തും . ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

നവാഗതനായ വിവേക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . പി.എഫ് മാത്യൂസിന്റേതാണ് തിരക്കഥ . ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി.ബാലചന്ദ്രന്‍, ലെന, വിജയ് മേനോന്‍, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അനു മൂത്തേടത്താണ് . പി.എസ്. ജയഹരി സംഗീതവും ജിബ്രാന്‍ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു . സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് ചെയ്തിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here