‘പ്രാണ ‘ സിനിമയെ കുറിച്ച് ആരാധകന്റെ മനസ്സിൽ തോന്നിയ ചില ചിന്തകൾ

0
234

വി കെ പി എന്ന സംവിധായകന്‍റെ , നിത്യ മേനോന്‍ എന്ന അഭിനയത്രിയുടെ ഏറ്റവും മികച്ച സിനിമ എന്ന് പറയാന്‍ കഴിയിലെങ്കിലും സിനിമ കണ്ടു ഇറങ്ങുമ്പോള്‍ അടുത്ത ഒരു അഞ്ചു മിനിറ്റ് നമ്മള്‍ ആലോചിക്കും ഞാന്‍ ജീവികുന്നത് ശരിക്കും സിനിമയില്‍ കാണിച്ചത്‌ പോലത്തെ ഒരു ലോകത്ത് ആണോ എന്ന്.

സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശം ആണെന്നു പ്രഹസനം കാണിച്ചു കൊണ്ട് കരഞ്ഞു നടക്കുന്നു, എന്ന് നമ്മള്‍ പറയാറുള്ള സ്ത്രീസമൂഹം ശരിക്കും ഇപ്പോഴും സ്വതന്ത്രാരാണോ?
എന്തിനേറെ പറയുന്നു നമ്മുടെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ ഒന്നു ഉറക്കെ പറയാനുള്ള സ്വതന്ത്രം നമ്മുക്ക് ഇപ്പോള്‍ ഉണ്ടോ? ഈ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ആണ് വി കെ പി പ്രാണയിലൂടെ നമ്മുടെ മുന്‍പില്‍ കൊണ്ട് വരുവാന്‍ ശ്രമികുന്നത് .
ആരോകെ എന്തോക്കെ തടഞ്ഞു വച്ചാലും നമ്മുക്ക്‌ എപ്പോള്‍ വേണമെകിലും കിട്ടാവുന്ന ഒരു കാര്യം, നമ്മുടെ ജന്മാവകാശം പോലെ ഉള്ള ഒരു കാര്യം, അതിനെ ഇല്ലാതാക്കാന്‍ ആര്‍കും ആവില്ല എന്ന് പറയുന്ന നായിക, അവളുടെ ഓരോ വാക്കുകളും സിനിമ തീരുന്നത് വരെ (ചിലപ്പോള്‍ സിനിമ തീര്‍ന്നതിനു ശേഷവും) നമ്മളെ ഇരുത്തി ചിന്തിപിക്കും തീര്‍ച്ച .
പി.സി ശ്രീറാം എന്ന ഛായാഗ്രാഹകന്‍റെയും റസൂൽപൂക്കുട്ടിയെന്ന സൗണ്ട് ഡിസൈനറെടേയും കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് കൊണ്ടുള്ള ഒരു സിനിമയാണ് ഇത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.

കണ്ണ് കൊണ്ട് കാണാന്‍ പറ്റാത്തതിനെ ശബ്ദം കൊണ്ട് കാണിച്ചു തരുന്ന റസൂല്‍ മാജിക്‌ ഈ ചിത്രത്തിന്‍റെ ഓരോ ഫ്രെയിമിലും ഉണ്ട് .
ഒരു തവണ എങ്കിലും തിയേറ്ററില്‍ പോയി ഇരുന്നു കാണേണ്ട പടം തന്നെ ആണ് പ്രാണ കാരണം, ഈ ചിത്രം കാണാന്‍ മാത്രം ഉള്ളതല്ല കേള്‍ക്കാനും കൂടി ഉള്ളതാണ്.

പ്രേത സിനിമയുടെ സ്ഥിരം ചേരുവകള്‍ അന്വേഷിച്ചു പോകണ്ട, കാരണം കാണിച്ചു പേടിപ്പിക്കല്ലല വി കെ പി ഇവിടെ ചെയ്തിരികുന്നത് പകരം നമ്മളെ ചിന്തിപ്പിച്ചു പേടിപ്പെടുത്തുന്ന രീതിയാണ് പുള്ളി ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. അതില്‍ അദേഹം പൂര്‍ണമായും വിജയിച്ചു എന്ന് ഞാന്‍ എന്‍റെ വ്യക്തിപരമായ, സ്വന്തന്ത്രമായ അഭിപ്രായം ഇവിടെ പറഞ്ഞു കൊള്ളട്ടെ.
By sravan
Writer

LEAVE A REPLY

Please enter your comment!
Please enter your name here