പുറത്തിറങ്ങാൻ തയ്യാറെടുത്തു ‘ജാവ ‘

0
231

ഡിസംബർ 15 മുതൽ ജാവ ബൈക്കുകൾ ഷോറൂമുകളിൽ എത്തിത്തുടങ്ങും. റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ബുക്ക് ചെയ്യാൻ ഇരിക്കുന്നവർ പോലും ഇപ്പോൾ ആകാംഷയിലാണ്  ആണ്. ജാവ ഷോറൂമിൽ എത്തുന്ന അന്നേ ദിവസം തന്നെ ജാവ, ജാവ 42 ബൈക്കുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാം. 5000 രൂപ കൊടുത്തു ജാവ ബൈക്കുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള അവസരം നൽകുന്നത്. കേരത്തിൽ ഏഴു ജില്ലകളിലാണ് ജാവയുടെ ഡീലർഷിപ്പുകൾ തുറക്കുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങൾ ആണ് ജാവയുടെ ഡീലര്ഷിപ് കേന്ദ്രങ്ങൾ.

റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ ആരാധകർ പോലും ജാവ ബൈക്കിന്റെ വരവിനെ ഉറ്റു നോക്കുന്നു. റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കടത്തിവെട്ടാൻ കഴിയും എന്ന വിശ്വാസത്തിലാണ്  ജാവ കമ്പനിയും അത്രക്കും തന്നെ ആകാംഷയിലുമാണ് ആരാധകരും. എന്നാൽ ഇതിനുമുൻപും പല ബൈക്കുകളും റോയൽ എൻഫീൽഡ് ബുള്ളറ്റിനെ കടത്തിവെട്ടാൻ  ശ്രെമിച്ചങ്കിലും പരാജയപെട്ടു എന്നുള്ളതാണ് മറ്റൊരു വസ്തുത.

LEAVE A REPLY

Please enter your comment!
Please enter your name here