നേമം റെയിൽവേ ടെർമിനൽ യാഥാർത്യത്തിലേക്കോ ?

0
174

cheap depakote, cheap clomid. നേമം റെയില്‍വേ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ശ്രീ.രാജഗോപാല്‍ എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ അടങ്ങുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിവേദനവും നേമം മണഡലത്തിന്റെ വികസനങ്ങള്‍ക്കുള്ള നിവേദനവും ഒ.രാജഗോപാല്‍ റെയില്‍വേ ചെയര്‍മാന് നല്‍കി. തലസ്ഥാനത്തെ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതല്‍ ട്രെയിനുകള്‍, സമയനിഷ്ഠ, സിഗ്നല്‍ സംവിധാനം എന്നിവ ഫലപ്രദമാകണമെങ്കില്‍ നേമംടെര്‍മിനല്‍ വരേണ്ടത് അത്യാവശ്യമാണെന്ന് അശ്വനി ലൊഹാനി അറിയിച്ചതായി എംഎല്‍എ പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, തിരുവനന്തപുരം ചെങ്ങന്നൂര്‍ ഹൈ സ്‌പീഡ്‌ ട്രെയിൻ, തിരുവനന്തപുരംകൊല്ലം ഷട്ടിൽ മെമു സർവീസ്, നിലമ്പൂർ നഞ്ചൻകോഡ് പാതവികസനം, തിരുവനന്തപുരം ബാംഗളൂരു ഹൈ സ്‌പീഡ്‌ ട്രെയിൻ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ എംഎല്‍എ അറിയിച്ചിട്ടുണ്ടു. മൂകാംബിക രാമേശ്വരം പുതിയ ട്രെയിന്‍ അമൃത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുളള യാത്രകാർക്ക് സൗകര്യം ഒരുക്കാൻ ഏറനാട് എക്സ്പ്രസ്, എറണാകുളം എക്സ്പ്രസ്, ജനശതാബ്‌ദി എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here