നേട്ടങ്ങൾ നിറഞ്ഞ പോയവാരം

0
222

Kerala state film awards – 2017

2017 ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . 37 പുരസ്‌കാരങ്ങളാണ് വിവിധ മേഖലകളിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവർക്കു നൽകുന്നത് . ഇത്തവണ പുരസ്‌കാരങ്ങൾക്ക് അർഹരായവരിൽ 28 പേരും ആദ്യമായാണ് പുരസ്‌കാരങ്ങൾ നേടുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഈ വർഷം .

******  പുരസ്‌കാരങ്ങൾക്ക് അർഹരായവർ   *******

** മികച്ച സിനിമ – ഒറ്റമുറി വെളിച്ചം

** മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)

** മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്)

** മികച്ച രണ്ടാമത്തെ കഥാചിത്രം – ഏദന്‍

** മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി

** മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍

** മികച്ച സ്വഭാവ നടി – പോളി വല്‍സണ്‍

** മികച്ച നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍

** മികച്ച ബാലതാരം ( ആണ്‍കുട്ടി ) – അഭിനന്ദ്

** മികച്ച ബാലതാരം ( പെണ്‍കുട്ടി ) – നക്ത്ര – രക്ഷാധികാരി ബൈജു

** മികച്ച സ്റ്റോറി – എം.എ. നിഷാദ് (കിണര്‍)

** ഛായാഗ്രാഹകന്‍ – മനീഷ് മാധവന്‍ (ഏദന്‍)

** മികച്ച തിരക്കഥ – സജീവ് പാഴൂര്‍ (തൊണ്ടിമുതല്‍)

** അഡാപ്റ്റഡ് സ്ക്രിപ്റ്റ് – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ ( ഏദന്‍)

** പ്രത്യേക ജൂറി പരാമര്‍ശം – വിനീത കോശി (ഒറ്റമുറി വെളിച്ചം)

** ഗാനരചന – പ്രഭാവര്‍മ്മ (ക്ലിന്‍റിലെ ഓളത്തിന്‍ മേളത്താല്‍)

** സംഗീതം – എംകെ അര്‍ജുന്‍ (ഭയാനകം)

** പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)

** പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി)

** പിന്നണി ഗായിക – സിത്താര (വിമാനം)

** എഡിറ്റര്‍ – അപ്പു ഭട്ടതിരി (വീരം, ഒറ്റമുറി)

** കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

** സിങ്ക് സൗണ്ട് – സിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു)

** ശബ്ദസംയോജനം – പ്രമോദ് തോമസ് – ഏദന്‍

** സൗണ്ട് ഡിസൈന്‍ – രംഗനാഥന്‍ (ഈ മ യൌ)

** ലാബ് – ചിത്രാജ്ഞലി

** മേക്കപ്പ് – രഞ്ജിത്ത് അമ്പാടി

ഇന്ദ്രൻസിനു മികച്ച നടനുള്ള പുരസ്‌കാരം നൽകിയത് എന്ന് ജൂറി ചെയർമാൻ ടി വി ചന്ദ്രൻ അഭിപ്രായപ്പെട്ടു.
പുരസ്‌കാര വിതരണം മെയ് രണ്ടാം വാരം കൊല്ലം ആശ്രാമം മൈതാനത്തു വച്ചു നടത്തുമെന്ന് സാംസ്കാരികവകുപ്പു മന്ത്രി എ കെ ബാലൻ അറിയിച്ചു.

ത്രിപുരയ്ക്കു പുറമെ നാഗാലാൻഡിലും മേഘാലയിലും സർക്കാരുണ്ടാക്കി ബി ജെ പി

ബി ജെ പി യ്ക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച ത്രിപുരയിൽ ബിപ്ലവ് കുമാർ ദേവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവർണർ തഥാഗത റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി ആയി ജിഷ്ണു ദേബ് ബർമനും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കാൽ നൂറ്റാണ്ടു കാലത്തെ സി പി എം ഭരണത്തിന് വിരാമമായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ, ബി ജെ പി യുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, സി പി എം മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന നാഗാലാൻഡിൽ ബി ജെ പി ഉൾപ്പെട്ട സഖ്യം അധികാരത്തിലെത്തി. എൻ ഡി പി പി നേതാവും മുൻ മുഖ്യമന്ത്രിയുമായ നേഫ്യു റിയോ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവർണർ പി ബി ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി ജെ പി അംഗം വൈ പാറ്റൻ ഉൾപ്പെടെ പത്തoഗ മന്ത്രിസഭാ അധികാരമേറ്റു. മുഖ്യമന്ത്രി പഥത്തിൽ ഇത് നാലാം തവണയാണ് നേഫ്യു റിയോ.

മേഘാലയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയ കോൺഗ്രസ്സിനെ നോക്കുകുത്തി ആക്കി ബി ജെ പി സഖ്യം സർക്കാർ രൂപികരിച്ചു. നാഷണൽ പ്യൂപ്പിൾസ് പാർട്ടി അധ്യക്ഷനും മുൻ ലോക്സഭാ സ്പീക്കർ പി എ സാംഗ്മയുടെ മകനുമായ കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആയി അധികാരമേറ്റു. രാജ്ഭവനിൽ ഗവർണർ ഗംഗ പ്രസാദ് സത്യവാചകം ചില്ലിക്കൊടുത്തു. മേഘാലയിൽ ബി ജെ പി ക്കു ലഭിച്ചത് വെറും രണ്ടു സീറ്റുകൾ മാത്രമാണ്. എന്നിട്ടും സഖ്യ സർക്കാരുണ്ടാക്കാൻ ബി ജെ പി ക്കു കഴിഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ അധികാരമേറ്റു.

കാനത്തിന് രണ്ടാമൂഴം depakote without prescription, clomid without prescription.

സി പി ഐ സംസ്ഥാന സെക്രട്ടറി ആയി കാണാം രാജേന്ദ്രനെ രണ്ടാം വട്ടവും തിരഞ്ഞെടുത്തു. ഇസ്മായിൽ പക്ഷം സി ദിവാകരനെ മത്സരിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും ദിവാകരൻ മത്സരിക്കാനില്ലെന്ന നിലപാട് സീകരിച്ചതിനാൽ മത്സരം ഒഴിവായി.

കരാർ പുതുക്കി ഡേവിഡ്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പരിശീലകനായ ഡേവിഡ് ജെയിംസുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് 2021 വരെ പുതുക്കി. പരിശീലകൻ ഡേവിഡ് ജെയിംസും ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വരുൺ ത്രിപുരനേനിയും കരാറിൽ ഒപ്പു വച്ചു.

ബ്ലാസ്റ്റേഴ്‌സ് തരാം ലാൽറുവാത്താര യുമായുള്ള കരാറും ബ്ലാസ്റ്റേഴ്‌സ് 2021 വരെ പുതുക്കി. താരത്തിന്റെ ഈ സീസണിലെ മികച്ച പ്രകടനമാണ് ലാൽറുവാത്താര യുമായുള്ള കരാർ പുതുക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here