താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമായ ആഗ്ര

0
34

വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില ദശാസന്ധികളില്‍ വെച്ച് ഹിന്ദു – മുസ്ലിം ഭരണാധികാരികള്‍ മാറി മാറി ആഗ്രയുടെ ഭരണം കയ്യാളിയിട്ടുണ്ട്. ഈ രണ്ട് പ്രബല ശക്തികളുടെയും സാംസ്ക്കാരിക മുദ്രണങ്ങള്‍ ആഗ്ര തന്റെ ആടയില്‍ ഊടും പാവും നെയ്ത് ചേര്‍ത്തിട്ടുമുണ്ട്. ലോക പൈതൃക സ്ഥലങ്ങള്‍എന്ന യുനെസ്കോയുടെ അംഗീകാരത്തിന് താജ് മഹലിന് പുറമെ ആഗ്രയിലെ മറ്റ് രണ്ട് സ്ഥലങ്ങള്‍കൂടി അര്‍ഹമായിട്ടുണ്ട്. ആഗ്രകോട്ടയും ഫത്തേപുര്‍ സിക്രിയും.

മുഗള്‍സാമ്രാജ്യ തലസ്ഥാനം എന്ന പദവി കൈവന്നതോടെ ആഗ്ര, ചരിത്രത്തിന്റെ മുന്‍ നിരയിലേക്ക് കടന്ന് വന്നു. മുഗള്‍സാമ്രാജ്യസ്ഥാപകനായ ബാബര്‍ 1526 ല്‍ ഈ പട്ടണത്തെ തന്റെ തലസ്ഥാനമാക്കി. പിന്നീട് വന്ന മുഗള്‍ചക്രവര്‍ത്തിമാരാരും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും വരുത്തിയില്ല. 1658 വരെ ആഗ്ര തന്നെയായിരുന്നു മുഗളരുടെ ആസ്ഥാനപട്ടണം.

സന്ദര്‍ ശകര്‍ ക്കൊപ്പം ഒരുപാട് പക്ഷികള്‍ ക്കും ഈ പട്ടണം ആതിഥ്യമരുളുന്നുണ്ട്. കീതം പൊയ്കയും സുരസരോവര പക്ഷിസങ്കേതവും ദേശാടന പക്ഷികള്‍അടക്കം സ്വദേശികളും വിദേശികളുമായ നാനാജാതി പക്ഷികളുടെ ഇഷ്ടതാവളമാണ്. സൈബീരിയന്‍ കൊക്കുകള്‍ , സാറസ് കൊക്കുകള്‍ , സ്പൂണ്‍ബില്ലുകള്‍ , ബ്രാമിനി ഡക്കുകള്‍ , ബാര്‍ -ഹെഢ്ഢഡ് വാത്തുകള്‍ , ഷവലറുകള്‍എന്നിങ്ങനെ അറിയുന്നതും അല്ലാത്തതുമായ ധാരാളം പക്ഷിവൈജാത്യങ്ങള്‍ഇവിടെ സസുഖം വാഴുന്നു.

കടപ്പാട് : Travel memories

LEAVE A REPLY

Please enter your comment!
Please enter your name here