ഡോ ബി ആർ അംബേദ്കറെ കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങൾ

0
196

ഇന്ത്യയുടെ ഭരണ ഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്ക്കറുടെ അറുപത്തിരണ്ടാമത്തെ ചരമ വാർഷികം (1891-1956)ആണല്ലോ ഇന്ന് (ഡിസംബർ 6). അദ്ദേഹത്തെ ക്കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ പങ്കു വച്ച് കൊണ്ട് ആ മഹാനുഭാവന്റെ സമാധി സ്ഥലമായ ചൈത്രഭൂമിയിൽ മനസ്സ് കൊണ്ട് പുഷ്പങ്ങൾ അർപ്പിക്കുന്നു.

1. ഇക്കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഭാരതം നിരന്തരം സംസാരിക്കുന്ന വിഷയമാണ് നോട്ട് നിരോധനവും അതിന്റെ നന്മ തിന്മകളും. വിഖ്യാതനായ പല എക്കണോമിസ്റ് കാലും നോട്ട് നിരോധനത്തെ അപലപിച്ചതായി വായിച്ചിരുന്നു.(മുൻ പ്രധാനമമന്ത്രിയും റിസർവ് ബാങ്ക് ഗവർണറുമായിരുന്ന മൻമോഹൻസിങ് ഉൾപ്പെടെ) കള്ളനോട്ട് തടയുന്നതിനുള്ള ശരിയായ മാർഗം നോട്ട് നിരോധനമില്ല എന്നും വാദഗതികൾ കണ്ടിരുന്നു. എന്നാൽ ഇവർക്കൊക്കെ മുമ്പ് “The Problem of Rupee-Its Origin & its solution” എന്ന തന്റെ പുസ്തകത്തിൽ ബി ആർ അംബേദ്‌കർ കുഴൽ പണവും കള്ളനോട്ടുകളും തടയുന്നതിന് പത്ത് വര്ഷം കൂടുമ്പോൾ പ്രചാരത്തിലുള്ള നോട്ടുകൾ പിൻവലിക്കുന്നതിലൂടെ സാധ്യമാകും എന്ന അഭിപ്രായം
ആദ്യമായി ഉന്നയിച്ചിരുന്നു.അപ്പൊ ഇതൊക്കെ പറയാൻ അദ്ദേഹം ആരാണ് ചിന്തിക്കുന്നവർക്ക് അറിയില്ലെങ്കിൽ മാത്രം മറ്റൊരു സത്യം അറിയിക്കാം. ഇന്ത്യയിൽ നിന്ന് ആദ്യമായി എക്കണോമിക്സിൽ (ലണ്ടൻ സ്‌കൂൾ ഓഫ്
എക്കണോമിക്സ്) ഡോക്ടരേറ് നേടിയ വ്യകതി ബീം റവോ റാംജി എന്ന ബി ആർ അംബേദ്‌കർ ആയിരുന്നു. 1935 നിലവിൽ വന്ന ബാങ്കുകളുടെ ബാങ്കായ റിസർവ് ബാങ്ക് പിന്തുടരുന്ന ആശയങ്ങൾ ഒട്ടുമിക്കതും അദ്ദേഹത്തിന്റെ തലയിൽ ഉദിച്ചവ ആയിരുന്നു എന്നതും ചരിത്ര സത്യം
2.ഇനി എല്ലാർക്കും അറിയാവുന്ന ഒരു കാര്യം അദ്ദേഹം ആയിരുന്നു നമ്മുടെ ഭരണ ഘടനയുടെ ശില്പി എന്നതാണല്ലോ,എന്നാൽ ആ സ്ഥാനത്തേയ്ക്ക് അദ്ദേഹം
വരണമെങ്കിൽ ചില്ലറക്കാരനാകുമോ? ഒൻപത് ഭാഷകളിലും അറുപത്തിനാല് വിഷയങ്ങളിലും അദ്ദേഹം മാസ്റ്റർ ആയിരുന്നു..ലണ്ടൻ സ്‌കൂൾ ഓഫ്
എക്കണോമിക്സിൽ നിന്ന് “Doctor All Science” എന്ന ഡോക്റ്ററേറ് ഡിഗ്രിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ പട്ടം ഇന്ന് വരെ അവിടെ പഠിച്ച മറ്റൊരു വിദ്യാർത്ഥിക്കും ലഭിച്ചിട്ടില്ല എന്നതും അത്ഭുദാവഹം.എട്ട് വര്ഷം കൊണ്ട് പൂർത്തിയാക്കേണ്ട പഠനം അദ്ദേഹം രണ്ടു വർഷവും 3 മാസവും കൊണ്ടായിരുന്നത്രെ പൂർത്തിയാക്കിയത്. അത് കൊണ്ടായിരിക്കാം ഗാന്ധിജി പറഞ്ഞത് അബേദ്കർ
അഞ്ഞൂറ് വിദ്യാര്ഥികളെക്കാളും ആയിരം പണ്ഡിതന്മാരെക്കാളും ബുദ്ധിജീവി ആയിരുന്നു എന്ന് .

3.സുഖ സുഷുപ്തിയിലായിരുന്നു അദ്ദേഹത്തിനെ മരണം തട്ടിയെടുത്തത്. അതിനു രണ്ടു വര്ഷം മുൻപ് നേപ്പാളിലെ കാഠ്മണ്ഡു വിൽ വച്ച് നടന്ന ലോക ബുദ്ധമത സമ്മേളനത്തിൽ ബുദ്ധിസത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ “ബോധി സത്ത ” എന്ന
പദവി നൽകി ആദരിച്ചിരുന്നു. ലോകം കണ്ട ഏറ്റവും വലിയ മത പരിവർത്തനമായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനത്താൽ അദ്ദേഹത്തെ പിന്തുടർന്നിരുന്ന ഏകദേശം 9 ലക്ഷം ജനങ്ങൾ ഒരുമിച്ച് ബുദ്ധിസം
സ്വീകരിച്ചത്.

4.ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിരിക്കുന്നത് അംബേദ്കറിനെ
കുറിച്ചാണ്.അദ്ദേഹത്തിന്റെ പുസ്തകമായ “Waiting for a visa”, കൊളംബിയ സർവകലാശാല ഒരു പാഠ പുസ്തകമായി പഠിപ്പിക്കുന്നു. അവർ പുറത്ത് വിട്ട ലോക പണ്ഡിതരുടെ ലിസ്റ്റിൽ നമ്മുടെ അംബേദ്‌കർ ഒന്നാമതാണെന്നതും ഭാരതത്തിനു അഭിമാനിക്കാനുള്ള വകയാണ്. അദ്ദേഹത്തിന്റെ വിശാലമായ ലൈബ്രറി ആയിരുന്ന “Rajgirh” ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ലൈബ്രറി ആണത്രേ .

5.ആധുനിക മനു എന്നും ആധുനിക ബുദ്ധനെന്നും ഒക്കെ അറിയപ്പെടുന്ന ബി ആർ അംബേദ്ക്കർ നല്ലൊരു ചിത്രകാരനും കൂടി ആയിരുന്നു. കണ്ണ് തുറന്നിരിക്കുന്ന ബുദ്ധന്റെ ചിത്രം ആദ്യമായി വരച്ചതും അംബേദ്ക്കർ ആയിരുന്നു.

6.ഒരു ദളിത കുടുംബത്തിലെ പതിനാലാമത്തെ പുത്രനായി ജനിച്ച അംബേദ്ക്കർ ആയിരുന്നു പിന്നോക്ക വിഭാഗത്തിൽ നിന്നും ആദ്യമായി ഭാരതത്തിൽ വക്കീൽ
കുപ്പായം അണിഞ്ഞതും അത് കൊണ്ട് തന്നെ സ്വന്തന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി എന്ന പദവിയ്ക്ക് അദ്ദേഹം ഏറ്റവും അനുയോജ്യനുമായിരുന്നു.ജന്മം കൊണ്ട് ബ്രാഹ്മണൻ (അറിവുള്ളവൻ ) എങ്ങനെ ആകും എന്നതിന് ഒരുത്തരം ,ഒരു പേര് “ഡോ ബി ആർ അംബേദ്ക്കർ” തന്നെ.!!!

By
Parvathy shankar

LEAVE A REPLY

Please enter your comment!
Please enter your name here