ഞെട്ടിക്കുന്ന സെയിലുമായി ഓണ്‍ലൈന്‍ വില്‍പനശാലകള്‍

0
50

ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പനശാലകള്‍ ഇപ്പോള്‍ നടക്കുന്ന സെയിലില്‍ ആദ്യ മൂന്നു ദിവസം മാത്രം 1.8 ബില്ല്യന്‍ ഡോളറിന്റെ (ഏകദേശം 12746.25 കോടി രൂപ) വില്‍പന നടത്തിയതായി റെഡ്‌സീയര്‍ (RedSeer) റിപ്പോര്‍ട്ടു ചെയ്യുന്നു. വണ്‍പ്ലസും സാംസങും ആപ്പിളും മാത്രം മൂന്നു ദിവസത്തിനുള്ളില്‍ 750 കോടിയുടെ വില്‍പന നടത്തിയെന്നും അവര്‍ പറയുന്നു.
ഇന്ത്യന്‍ ഇകൊമേഴ്‌സ് സൈറ്റുകളുടെ വാര്‍ഷിക വില്‍പന മേളയാണ് ഇപ്പോള്‍ നടക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടും ആമസോണും മുതല്‍ സ്‌നാപ്ഡീല്‍ വരെ എല്ലാ സൈറ്റുകളും ആഘോഷത്തില്‍ പങ്കാളികളാണ്. സെപ്റ്റംബര്‍ 29 നു തുടങ്ങിയ മേള ഒക്ടോബര്‍ 4ന് അവസാനിക്കുമ്പോള്‍ ഏകദേശം 3.7 ബില്ല്യന്‍ ഡോളര്‍ അവരുടെ പെട്ടിയില്‍ വീഴുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ മാന്ദ്യം ബാധിക്കാത്ത പ്രൊഡക്ടുകളിലൊന്നായ മൊബൈല്‍ ഫോണുകളാണ് ഏറ്റവുമധികം വിറ്റു പോയിരിക്കുന്ന ഉല്‍പന്നം. മൊബൈൽ മാത്രം 55 ശതമാനമാണ് വിറ്റിരിക്കുന്നത്. കേവലം 36 മണിക്കൂറിനുള്ളല്‍ വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളുടെ മാത്രം 750 കോടി രൂപയുടെ ഫോണുകള്‍ വിറ്റുവെന്നും റെഡ്‌സീയര്‍ പറയുന്നു. വണ്‍പ്ലസിന്റെ 500 കോടിയുടെ ഫോണ്‍ വിറ്റുപോയിരിക്കുന്നത് സെയില്‍ രണ്ടാം ദിവസത്തിലേക്കു പ്രവേശിക്കുമ്പോഴാണ്.

കടപ്പാട്:

LEAVE A REPLY

Please enter your comment!
Please enter your name here