ക്ഷേത്ര പ്രവേശന അപേക്ഷയുമായി യേശുദാസ്

  0
  213

  തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. വിജയദശമി നാളിൽ ക്ഷേത്രത്തിൽ ദർശനത്തിനു അനുവദിക്കണം എന്നാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
  ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർക്കാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. തിങ്ങളാഴ്ച്ച ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു കൂടാതെ ക്ഷേത്ര തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ ഉൾപ്പെടുത്തും.
  സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ വിദേശികൾ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കാറുണ്ട്. രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രമോ ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കുകയോ ചെയ്താൽ ഇവിടെ പ്രവേശനം നേടാം.
  generic dapoxetine, generic lioresal.

  LEAVE A REPLY

  Please enter your comment!
  Please enter your name here