കേരളത്തിലെ ആദ്യ ഗുഹ ക്ഷേത്രങ്ങളിൽ ഒന്നായ ഒറ്റക്കൽ ഗുഹാക്ഷേത്രം

0
60

കടപ്പാട് : ട്രാവൽ മെമ്മറീസ്

തിരുവനന്തപുരത്തു അധികമാരും കാണാത്ത വിഴിഞ്ഞത്തെ ഒറ്റക്കൽ ഗുഹാക്ഷേത്രം ….

തിരുവനന്തപുരത്തു നിന്നും ഏതാണ്ട് 17 കിലോമീറ്റര് പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന തീരപ്രദേശ മേഖലയായ വിഴിഞ്ഞത്തു ഒറ്റക്കല്ലിൽ തീർത്ത ഒരു ഗുഹ ക്ഷേത്രമുണ്ട് .ഇതു കേരളത്തിലെ ആദ്യ ഗുഹ ക്ഷേത്രങ്ങളിൽ ഒന്നാണ് .വളരെ ലളിതമായ രീതിയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിനു പാറ തുരന്നുണ്ടാക്കിയ ശ്രീ കോവിലാണ് ഉള്ളത് .ഇതിനുള്ളിൽ എട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട വീണാധാര ദക്ഷിണാമൂർത്തിയുടേതായ ശിൽപം പ്രതിഷ്ഠിച്ചിരിക്കുന്നു.

ഗുഹ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി പൂർത്തിയാകാത്ത ത്രിപുരാന്തക മൂർത്തിയുടെയും നടരാജ മൂർത്തിയുടെയും പാർവതി ദേവിയുടെയും ഷിപ്ങ്ങളും കാണാം. ഇരുകൈകളിലും അമ്പും വില്ലും ഏന്തി നിൽക്കുന്ന തൃപുരാന്തക മൂർത്തിയുടെ ശിൽപം എട്ടാം നൂറ്റാണ്ടിൽ ചോളാ ശില്പ മാതൃകയിലുള്ള ഒരു ഉദാഹരണമാണ് .1965 ഇൽ കേന്ദസർക്കാർ ദേശിയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച വിഴിഞ്ഞം ഗുഹ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് .

Writer by Biju nair

കൂടുതൽ കാഴ്ചകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/7SbpBpWDDrg

LEAVE A REPLY

Please enter your comment!
Please enter your name here