കെ.എം മാണി അന്തരിച്ചു

0
38

കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി (86) അന്തരിച്ചു. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു . വൈകീട്ട് 4.57നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു . ഇന്നലെ മോശമായ മാണിയുടെ ആരോഗ്യനില ഇന്ന് രാവിലെ അല്‍പം മെച്ചപ്പെട്ടിരുന്നു . എന്നാല്‍ പതിനൊന്ന് മാണിയോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞു തുടങ്ങി. വൈകിട്ട് 5.10-ഓടെ ആശുപത്രി അധികൃതര്‍ മരണം ഔദ്യോഗികമായി പുറത്തുവിട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here