കാമുകീ കാമുക ബന്ധം അവസാനം കൊലപാതകത്തിന് ഇടയാക്കിയ ഒരു പ്രമേയവുമായി “ദി ബെറ്റർ ഹാഫ്”

0
67

വിവാഹേതര ബന്ധങ്ങൾ എന്ന് പറയുന്നത് ജീവതത്തിൽ അസാധാരണമായ ഒന്നാണ്. അത് കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്നതിലപ്പുറം മരണങ്ങൾക്ക് വരെ കാരണമാകും. അത് പലതും ആത്മഹത്യകൾക്കപ്പുറം ഇന്നത്തെ കാലത്തു കണ്ടുവരുന്നത് കൊലപാതക വഴിയിലേക്കാണ്. അങ്ങനെ ഉള്ള ഒരു കഥയുമായാണ് ദി ബെറ്റർ ഹാഫ് ടീം അംഗങ്ങൾ എത്തിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും  തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയില്‍ കൊലപ്പെടുത്തുന്നതുമാണ് ബെറ്റര്‍ ഹാഫിന്റെ പ്രമേയം.. ചിത്രത്തിനൊടുവില്‍ ഇത്തരത്തില്‍ നടന്ന സംഭവങ്ങളുടെ വാര്‍ത്തകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .

തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്‍ കഥയെഴുതി നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രം വിഷ്ണുവാണ്  സംവിധാനം ചെയ്തിരിക്കുന്നത് . സംഗീത സംവിധായകനായ മിഥുന്‍ മുരളിയാണ്  പശ്ചാത്തല സംഗീതം . പ്രശാന്ത് ദീപു ,ലിജു എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റ എഡിറ്റിംഗ് മിഥുനും, എഫ്ഫക്‌റ്‌സ് വിപിനും  ഡിസയിനിങ് ഷൈനും ചെയ്തിരിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here