കമൽ ഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു

0
38

കമൽഹാസൻ – ശങ്കർ ടീം ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു. കമൽ ഹാസന്റെ സിനിമാ ജീവിതത്തിന്റെ 60 വർഷങ്ങൾ ആരാധകർ ആഘോഷിക്കുന്ന ഇന്ന് 12/08/19 ചിത്രം പുനരാരംഭിച്ചത് തികച്ചും യാദൃശ്ചികം മാത്രമാണ്.

1996 ൽ പുറത്തിറങ്ങിയ കമലിന്റെ സ്വന്തം ക്ലാസിക് ഹിറ്റായ ‘ഇന്ത്യൻ’ ന്റെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. കമൽ ഹാസനോടൊപ്പം വലിയ ഒരു താര നിര തന്നെ ഇതിൽ എത്തുന്നു എന്നുള്ളതാണ് ഈ സിനിമയുടെ മറ്റൊരു പ്രതേകത. ബോളിവുഡ് ആക്ഷൻ താരം വിദ്യുത് ജംവാൾ, കാജൽ അഗർവാൾ, രാകുൽ പ്രീത്, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ഐശ്വര്യ രാജേഷ് എന്നിവരും അഭിനേതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here