കടായ് മഷ്‌റൂം

0
203

കടായ് മഷ്‌റൂം buy zoloft online, buy Zoloft online.

കടായ് ചിക്കൻ കഴിക്കാത്ത വെജിറ്റേറിയന്സിന് പ്രിയപ്പെട്ടത് ,വളരെ പെട്ടന്ന് തയാറാക്കാം.

ചേരുവകൾ
—————————–
കൂൺ – അര കിലോ
കശുവണ്ടി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
തക്കാളി -1 [പേസ്റ്റ് ആക്കിയത് ]
സവാള -1 [പേസ്റ്റ് ആക്കിയത് ]
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് – 1 ടീബിൾ സ്പൂൺ
മല്ലി – 2 ടേബിൾ സ്പൂൺ
പച്ച മുളക് [നീളത്തിലരിഞ്ഞത് ] – 1
കാപ്സിക്കം – 1
വറ്റൽ മുളക് – 2
മഞ്ഞൾപൊടി – 1 / 4 ടീ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
കുരുമുളക് -1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
————————————-
ഒരു ഫ്രയിങ് പാനിൽ മല്ലി,കുരുമുളക് ,വറ്റൽ മുളക് എന്നിവ വറുത്തിനു ശേഷം പൊടിച്ചു എടുക്കുക .ഒരു കടായിയിൽ എണ്ണയൊഴിച്ചു ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക .ഇതിൽ പച്ചമുളകും സവാള പേസ്റ്റും ചേർത്ത് ഒന്ന് കൂടി വഴറ്റുക. കൂടെ തക്കാളി പേസ്റ്റ്, ഉപ്പ്,മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക.
പാകമാകുമ്പോൾ പൊടിച്ചു വച്ച മസാല ചേർക്കാം.കൂണിനോടൊപ്പം ആവശ്യത്തിന് വെള്ളം ചേർത്ത് 3 – 5
മിനിറ്റ് അടച്ചു വച്ച് വേവിക്കുക.ഇതിൽ കാപ്സിക്കം അരിഞ്ഞത്,വറ്റൽ മുളക്,മഞ്ഞൾപൊടി,കറിവേപ്പില,മല്ലിയില എന്നിവ ചേർത്ത് അൽപ നേരം കൂടി വേവിക്കാം.

ചെറു ചൂടോടു കൂടി മല്ലിയില ഉപയോഗിച്ച് ലങ്കരിച്ചു വിളമ്പാം

റെസിപ്പി : മീനു ശങ്കർ

LEAVE A REPLY

Please enter your comment!
Please enter your name here