ഒടിയനെ തകർക്കാൻ ‘ കൊട്ടേഷനുമായി ‘ ഓൺലൈൻ മാധ്യമങ്ങൾ ????

0
279

ശ്രീകുമാർ മേനോൻന്റെ ആദ്യ ചിത്രമായ ഒടിയനെ മോശം റിവ്യൂസും കമന്റുകളും എഴുതി ചിത്രത്തിന്റെ വിജയം ഇല്ലാതാക്കാൻ ശ്രമവുമായി ഒരു കൂട്ടം ഓൺലൈൻ മാധ്യമങ്ങളും , ഫേസ്ബുക് , വാട്സ് ആപ്പ് ഗ്രൂപ്പുകളും രംഗത്തെത്തിയിരിക്കുകയാണ് . ഇത്തരം ശ്രമങ്ങൾ മുൻപ് പല ചിത്രങ്ങളുടെ റിലീസ് സമയത്തും ഉണ്ടായിട്ടുണ്ട് . ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു നിസംശയം പറയാം കാരണം ചിത്രത്തിന്റെ ആദ്യ ഷോ അവസാനിക്കുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ ഫുൾ റിവ്യൂ വുമായി ചില ഓൺലൈൻ മാധ്യമങ്ങൾ ന്യൂസ് പബ്ലിഷ് ചെയ്തു . അതിനു പിന്നാലെ സംവിധായകനെ തേജോവധം ചെയുന്ന ട്രോളുകൾ പല ഫേസ്ബുക് പേജുകളിലും , വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രത്യക്ഷപെട്ടു . നേരത്തെ മുൻകൂട്ടി തയ്യാറാക്കി വച്ചതു പോലെയായിരുന്നു ഇവയുടെയെല്ലാം രംഗപ്രവേശം . ഇതെല്ലം കൂട്ടീ വായിക്കുമ്പോൾ മനസിലാകുന്നത് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനെ വ്യക്തിപരമായും മാനസികമായും തേജോവധം ചെയ്യുകയും , അദ്ദേഹത്തിന്റെ കരിയർ നശിപ്പിക്കുകയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം ….

LEAVE A REPLY

Please enter your comment!
Please enter your name here