” ഇഷ്ടം – പാട്ടിനായൊരു കൂട്ടായ്മ ” 🎼🎼❤️ഇഷ്ടം❤️🎼🎼

0
385

 

ഫേസ്ബുക്കിൽ ഇന്ന് ഗ്രൂപ്പുകൾ എന്ന് പറഞ്ഞാൽ സാധാരണം ആണ് . എന്തിനും എതിനും ഇന്ന് ഫേസ്ബുക് ഗ്രൂപ്പുകൾ സജീവം ആണ് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക് ഗ്രൂപ്പുകൾ ഇന്ന് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് .അത്തരത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക് ഗ്രൂപ്പുകളുടെ ഇടയിലേക്ക്  ഒരു വ്യത്യസ്ത ആശയവുമായിട്ടാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം സുഹൃത്തുക്കളായ കലാകാരൻമാർ എത്തിയിരിക്കുന്നത് .

” ഇഷ്ടം – പാട്ടിനായൊരു കൂട്ടായ്മ ” എന്നതാണ് ആ ഗ്രൂപ്പിന്റെ ടൈറ്റിൽ . പേര് പോലെ തന്നെ ഇത് പാട്ടിനായി മാത്രമുള്ള ഒരു കൂട്ടായ്മയാണ് . പാട്ടിനെ വളരെയധികം സ്നേഹിക്കുന്ന അതിലുപരി നല്ല പാട്ടുകാരുമായ  ” നാച്ചു എന്ന് വിളിപ്പേരുള്ള അബ്‌ദുൾ നാസർ , ഹസ്സൻ ഭായ് , ഫൈസൽ മജീദ് , രമ്യ വിനോദ് , പ്രദീപ് കുമാർ , അനിൽ ആഗ്രഹ , ഷബാന ബൈജു , മിഥുൻ പ്രയാർ ” തുടങ്ങിയവരാണ് ഈ ഒരു ആശയത്തിന് പിന്നിലും , നല്ല രീതിയിൽ ഇതിനെ മുന്നോട്ടു നയിക്കുന്നതിനും മുൻപിൽ നിൽക്കുന്നത് .

ഇക്കഴിഞ്ഞ ജനുവരി 26 നു പ്രശസ്ത പിന്നണി ഗായകൻ ‘ അഫ്സൽ ” ആണ് തൻ്റെ ഫേസ്ബുക് വീഡിയോയിലൂടെ ഈ ഗ്രൂപ്പിന്റെ ഉൽഘാടനം നിർവഹിച്ചത് ,  കൂടാതെ അദ്ദേഹം നല്ല ഒരു ഗാനവും ഗ്രൂപ്പിനായി  ഈ വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട് .

 

സ്മൂൾ, സ്റ്റാർ മേക്കർ, ലൈവ് തുടങ്ങിയ മൊബൈൽ ആപ്പുകളിൽ ഒരു പാട്ടെങ്കിലും പാടി നോക്കാത്ത ആൾക്കാർ തന്നെ ഇന്ന് വളരെ കുറവാണ് . അത്തരത്തിൽ നിങ്ങൾ പാടിയിട്ടുള്ളതോ , മൊബൈൽ വീഡിയോ ക്യാമെറയിൽ പാടിയതോ , സ്റ്റേജ് പ്രോഗ്രാമിൽ നിങ്ങൾ പാടിയിട്ടുള്ളതോ ആയ വിഡിയോകൾ നല്ല ക്യാപ്ഷനോടുകൂടി ഈ ഗ്രൂപ്പിൽ അംഗമായതിനു ശേഷം നിങ്ങൾക്ക് പോസ്റ്റ് ചെയ്യാവുന്നതാണ് .

പാട്ടുകാർക്കു മാത്രമല്ല പാട്ടിനെ സ്നേഹിക്കുന്നവർക്കും ഈ ഗ്രൂപ്പിൽ അംഗമാകാം . മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുകയും ആകാം . തികച്ചും പാട്ടിനു വേണ്ടി മാത്രം ഉള്ള ഒരു ഗ്രൂപ്പ് ആണ് ” ഇഷ്ടം ” . രാഷ്ട്രീയം , മതം തുടങ്ങി മറ്റുകാര്യങ്ങൾക്കെല്ലാം ഈ ഗ്രൂപ്പിൽ നോ എൻട്രി ആണ് .

നമ്മുടെ മനസിലുള്ള കലയെയും ,  പാടാനുള്ള കഴിവിനെയും ഈ ഒരു കൂട്ടായ്മ വഴി ജന ഹൃദയങ്ങളിലേക്ക് എത്തിക്കുവാനും , അതുവഴി സംഗീതലോകത്തേക്കു പുതിയ ഒരുപാട് ഗായിക , ഗായകന്മാരുടെ ഉദയത്തിനും വളർച്ചയ്ക്കും ഒക്കെ ഈ ഗ്രൂപ്പ് ഒരു അനുഗ്രഹമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ..

🎼🎼❤️ഇഷ്ടം❤️🎼🎼  🎼🎼❤️ഇഷ്ടം❤️🎼🎼 🎼🎼❤️ഇഷ്ടം❤️🎼🎼 🎼🎼❤️ഇഷ്ടം❤️🎼🎼

” ഇഷ്ടം – പാട്ടിനായൊരു കൂട്ടായ്മ ” ഗ്രൂപ്പ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യു

LEAVE A REPLY

Please enter your comment!
Please enter your name here