ഇന്ന് നടന്ന ഓൺലൈൻ എക്‌സാമിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും 003/2019

0
2162

1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡൻറ് ?

Ans. ഡബ്ലൂ.സി. ബാനർജി

2. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ
ചുമതലകൾ വഹിക്കുന്നത് ?

Ans. ഹൈക്കോടതി ചീഫ് ജസ്റ്റിസ്

3. കർണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി
അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ?

Ans. സുൽത്താൻ ബത്തേരി

4. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ?

Ans. സ്വാതി തിരുനാൾ

5. ചാന്നാർ ലഹള എന്തിനു വേണ്ടിയായിരുന്നു ?

Ans. മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

6. പുന്നപ്ര വയലാർ സമരം നടന്ന വർഷം ?

Ans. 1946

7. രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

Ans. സൾഫ്യൂരിക്കാസിഡ്

8. വൈക്കം സത്യാഗ്രഹം നടന്ന വർഷം ?

Ans.1924

9. കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതൽ ഉളള സ്ഥലം ?

Ans. കുണ്ടറ

10. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?

Ans. ദീപക് സിന്ധു

11. ഉയർന്ന രക്ത സമ്മർദത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഒരു സസ്യം ?

Ans. സർപ്പഗന്ധി

12. ആന്റിബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?

Ans. AB

13. മൊബൈൽ ഫോൺ കണ്ടു പിടിച്ചതാര് ?

Ans. മാർട്ടിൻ കൂപ്പർ

14. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ച വർഷം ?

Ans. 2006

15. പരുത്തി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

Ans. ഗുജറാത്ത്

16. വനവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ?

Ans. അരുണാചൽ പ്രദേശ്

17. ഏറ്റവും കൂടുതൽ കാലം ISR0 യുടെ ചെയർമാൻ ആയതാര് ?

Ans. സതീഷ് ധവാൻ

18. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?

Ans. കാസർഗോഡ്

19. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത് ?

Ans. നാസിക്

20. നെല്ലിന്റെ ശാസ്ത്രീയ നാമം ?

Ans. ഒറൈസ സറ്റൈവ

21. ദ്രാവക രൂപത്തിലുള്ള ഒരു ലോഹം ?

Ans. രസം

22. മെഴുക് ലയിക്കുന്ന ദ്രാവകം ?

Ans. ബെൻസീൻ

23. ജീവകാരുണ്യ ദിനം ?

Ans. ഓഗസ്റ്റ് 25

24. ‘സന്തോഷത്തിന്റെ നഗരം ‘ എന്നറിയപ്പെടുന്നത് ?

Ans. കൊൽക്കത്ത

25. ഇന്ദിരാഗാന്ധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Ans. ശക്തിസ്ഥൽ

26. ലോകത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് സംവിധാനമുള്ള രാജ്യം ?

Ans. ചൈന

27. ദേശീയ തലത്തിൽ ലോഹ ഖനനം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം ?

Ans. എൽ സാൽവദോർ

28. ഇന്ത്യയുടെ 21- മത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായതാര് ?

Ans. അചൽകുമാർ ജോതി

29. വ്യോമസേനയുടെ 25- മത്തെ മേധാവിയായി നിയമിക്കപ്പെട്ടതാര് ?

Ans. ബിരേന്ദർസിങ് ധനോവ

31. 2017-ലെ വയലാർ അവാർഡിന് അർഹനായത് ?

Ans. ടി.ഡി. രാമകൃഷ്ണൻ

32. താഷ് കെന്റ് കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ച രാജ്യം ?

Ans. പാക്കിസ്ഥാൻ

33. ‘എന്റെ ജീവിത സ്മരണകൾ ‘ ആരുടെ ആത്മകഥയാണ് ?

Ans. മന്നത്ത് പത്മനാഭൻ

34. ദ്വിമണ്ഡല നിയമ നിർമ്മാണ സഭയുള്ള ഇന്ത്യൻ സംസ്ഥാനം ?

Ans. ആന്ധ്രാപ്രദേശ്

35. ‘ കണ്ണീരും കിനാവും ‘ ആരുടെ കൃതിയാണ് ?

Ans. വി.ടി.ഭട്ടതിരിപ്പാട്

36. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?

Ans. പി.ടി.ചാക്കോ

37. കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ഏത് ?

Ans. 1956

38. ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്നാണ് ?

Ans. അയിര്

39. എതു വിറ്റാമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ‘ റിക്കറ്റ്സ് ‘ ?

Ans. വൈറ്റമിൻ ഡി

40. ” പവിത്ര ” ഏതു വിളയുടെ സങ്കര ഇനമാണ് ?

Ans. നെല്ല്

41. കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ?

Ans. റോബർട്ട് ഹുക്ക്

42. വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള വൻകര ?

Ans. ആഫ്രിക്ക

43. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം ?

Ans. ഹിമാചൽ പ്രദേശ്

44. തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം ?

Ans. മൈമോസപുഡിക്ക

45. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

Ans. ഡെൻഡ്രോളജി

46. കേരളത്തിലെ ആദ്യ അമ്യത് നഗരം ?

Ans. പാലക്കാട്

47. ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ?

Ans. കണ്ണ്

48. നെല്ലിന്റെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ?

Ans. വൈറ്റമിൻ ബി

49. കിസാൻ ഘട്ട് ആരുടെ സമാധി സ്ഥലമാണ് ?

Ans. ചരൺ സിങ്

50. ഭൂട്ടാൻ പാർലമെൻറ് ഏതു പേരിലറിയപ്പെടുന്നു ?

Ans. ഷോഗ്ഡു

51. ജർമ്മനിയുടെ ദേശീയ വൃക്ഷം ?

Ans. ഓക്ക്

52. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് ?

Ans. ശങ്കരാചാര്യർ

53. അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?

Anട. നാഗ്പൂർ

54. മൈബൈൽ ഫോണുകളിൽ ഉപയോഗിക്കാവുന്ന സെൽ ?

Ans. ലിഥിയം അയേൺ സെൽ

55. കൽപ്പനാ ചൗളയുടെ ജന്മസ്ഥലം എതു സംസ്ഥാനത്താണ് ?

Anട. ഹരിയാന

56. ലോകത്ത് ആദ്യമായി നികുതി എർപ്പെടുത്തിയത് ?

Ans. ഈജിപ്‌ത്

57. ലോകരാജ്യങ്ങളിൽ എറ്റവും കൂടുതൽ യുവജനങ്ങൾ ഉള്ളത് എവിടെ ?

Ans. ഇന്ത്യ

58. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം ?

Ans. ചെങ്കണ്ണ്

59. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത് ?

Ans. ഭാരതപ്പുഴ

60. വിമാനങ്ങൾ , ബോട്ടുകൾ എന്നിവയുടെ വേഗം അളക്കാൻ ഉപയോഗിക്കുന്നത് ?

Ans. ടാക്കോമീറ്റർ

61. ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം?

Ans. അമോണിയ

62. ഒരു വ്യാഴവട്ടക്കാലം എന്നാൽ ?

Ans. 12 വർഷം

63. നാക്കിന്റെ മുൻവശം ഏതിന്റെ രസമുകുളങ്ങളാണ് ?

Ans. മധുരം

64. മൃഗങ്ങൾക്കിടയിലുള്ള പകർച്ച വ്യാധി അറിയപ്പെടുന്നത് ?

Ans. എപ്പിസ്യൂട്ടിക്

65. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെ ?

Ans. ആലപ്പുഴ

66. ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ച വർഷം ?

Ans. 1961

67. കൽപ്പാത്തിപ്പുഴ ഏതു നദിയുടെ പോഷകനദിയാണ് ?

Ans. ഭാരതപ്പുഴ

68. കാലാവധി പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?

Ans. സി.അച്യുതമേനോൻ

69. മാഗ്സസെ അവാർഡ് നല്കുന്ന രാജ്യം ?

Ans. ഫിലിപ്പീൻസ്

70. ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം ?

Ans. അറ്റ്ലാന്റിക് സമുദ്രം

71. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് ?

Ans. കുറ്റ്യാടിപ്പുഴ

72. കുമാരനാശാന്റെ അവസാനത്തെ കൃതി ഏത് ?

Ans. കരുണ

73. ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം ?

Ans. ബേലൂർ മഠം

74. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ നാവികൻ ?

Ans. മഗല്ലൻ

75. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എവിടെയാണ് ?

Ans. കാസർകോഡ്

76. ഇന്ത്യൻ ഒപ്പീനിയൻ ആരുടെ പത്രമാണ് ?

Ans. ഗാന്ധിജി

77. കോഴി എതു രാജ്യത്തിന്റെ ദേശീയ പക്ഷിയാണ് ?

Ans. സ്വിറ്റ്സർലൻഡ്

78. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ കേരള മുഖ്യമന്ത്രി ആര് ?

Ans. പട്ടം താണുപിള്ള

79. ജെ.സി.ഡാനിയേൽ അവാർഡ്‌ നേടിയ ആദ്യ വനിത ?

Ans. ആറന്മുള പൊന്നമ്മ

80. ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ?

Ans. കെ.എം.മാത്യൂസ്

81. ഏറ്റവും കൂടുതൽ ആണവോർജ്ജം ഉൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം ?

Ans. മഹാരാഷ്ട്ര

82. കേരളത്തിലെ ആദ്യത്തെ അനിമേഷൻ പാർക്ക് ?

Ans. കിൻഫ്ര പാർക്ക്

83. വാൻടോങ് വെള്ളച്ചാട്ടം എത് സംസ്ഥാനത്തിലാണ് ?

Ans. മിസോറാം

84. വിവേകാനന്ദ സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ് ?

Ans. ഹൂഗ്ലി

85. ഭക്രാനംഗൽ അണക്കെട്ട് രൂപം കൊടുക്കുന്ന തടാകം ?

Ans. ഗോവിന്ദ് സാഗർ

86. ഇന്ത്യയിലാദ്യമായി സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെ ?

Ans. ആലപ്പാട്

87. നാഷണൽ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നതെവിടെ ?

Ans. കവിയൂർ

88. വിഷാദത്തിന്റെ കഥാകാരി എന്നറിയപ്പെടുന്നത് ?

Ans. രാജലക്ഷ്മി

89. ഇന്ത്യൻ കോഫീ ഹൗസിന്റെ സ്ഥാപകൻ ?

Ans. എ.കെ.ഗോപാലൻ

90. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത് ?

Anട. വൈകുണ്ഠ സ്വാമികൾ

91. ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ടൊഴുകുന്ന നദി ?

Ans. പാമ്പാർ

92. മഞ്ഞബുക്ക് എന്നറിയപ്പെടുന്ന ഒദ്യോഗിക രേഖ
ഏതു രാജ്യത്തിന്റേതാണ് ?

Ans. ഫ്രാൻസ്

93. കുഞ്ഞാലിമരയ്ക്കാർ സ്മാരകം ഏതു ജില്ലയിലാണ് ?

Ans. കോഴിക്കോട്

94. ഇന്ത്യയിലെ ആദ്യ മണ്ണെണ്ണ മുക്ത നഗരം ?

Ans. ചണ്ഡീഗഡ്

95. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ന്യത്ത രൂപം ?

Ans. ഭരതനാട്യം

96. വലയങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന
സൗരയൂഥത്തിലെ ഗ്രഹം ?

Ans. ശനി

97. യു.എൻ. കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ?

Ans. നവംബർ 20

98. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കടൽപ്പാലം ?

Ans. പാമ്പൻ പാലം [ 2.3 km ]
first : Bandra-Worli [ 5.6 km ]

99. ഉറുമ്പിന് എത്ര കാലുകളുണ്ട് ?

Ans. 6

100. കേരളത്തിൽ ഫ്രഞ്ച് കേന്ദ്രമായിരുന്ന പ്രദേശം ?

Ans. മാഹി

LEAVE A REPLY

Please enter your comment!
Please enter your name here