ഇനി ഭൂനികുതി ഓൺലൈനായി അടയ്ക്കാം

0
180

ഇനി ലോകത്തെവിടെ ഇരുന്നും ഭൂമിയുടെ നികുതി അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനം ഉടൻ തന്നെ പൂർത്തിയാകും. ഈ സംവിധാനം കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും സെപ്റ്റംബർ 30നു മുൻപു പൂർത്തിയാകും. ഡിസംബറിൽ കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും പൂർണമായും ഡിജിറ്റലാകും.

നികുതി അടയ്ക്കുന്നതും, പോക്കുവരവ് നടത്തുന്നതും ഓണ്ലൈനിലൂടെ നടത്തുന്ന സംവിധാനമായ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റിലിസ്) പദ്ധതി നേരത്തേ ആരംഭിച്ചെങ്കിലും റീസർവേ കഴിയാത്തതിനാൽ 30 ശതമാനത്തോളം വില്ലേജ് ഓഫിസുകൾ ഇതിന്റെ ഭാഗമായിരുന്നില്ല. 2015 ഓഗസ്റ്റ് 17നു 17 വില്ലേജുകളുമായി തുടങ്ങിയ ഈ പദ്ധതി ഇപ്പോൾ 1222 വില്ലേജുകളിലെത്തി.

ഇനി 442 വില്ലേജുകൾ കൂടി ഈ സംവിധാനം ആകാൻ ബാക്കിയുണ്ട്. ഓൺലൈനായി നികുതി ഈടാക്കാൻ നമ്മുടെ വില്ലേജ് ഓഫിസ് സജ്ജമാണോ എന്നു അറിയുവാൻ revenue.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. order sildenafil, order zithromax.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here