നിങ്ങള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ പിന്നിൽ ആരോ ഉണ്ട്.

0
77

നിങ്ങള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ പിന്നില്‍ ഒരു അദൃശ്യ ശക്തി പിന്തുടരുന്നതായി തോന്നിയിട്ടുണ്ടോ….??എങ്കില്‍ നിങ്ങള്‍ താഴെയുള്ള ഫിലിം കാണാന്‍ ശ്രമിയ്ക്കണം,കാരണം ഇത് വെറുമൊരു കെട്ടുകഥയല്ല, കുറച്ചുനാള്‍ മുന്‍പ് എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ചതാണ് ( സ്വകാര്യതയെ ബാധിയ്ക്കും എന്നതുകൊണ്ടാണ് പേരും ഡീറ്റെയില്‍സും പറയുന്നില്ല ) അവന്റെ മാനസിക ആരോഗ്യത്തെ പോലും തകര്‍ക്കുന്ന രീതിയില്‍ ഈ സംഭവം അവനെ ബാധിച്ചിരുന്നു.സംവിച്ചത് സത്യമാണോ മിഥ്യയാണോ എന്ന് അവനെന്നല്ല,ആര്‍ക്കും ഇന്നും ഉറപ്പില്ല.ഒരുപക്ഷെ മനസിന്റെ വെറും തോന്നലാകാം,അല്ലെങ്കില്‍ ചിലപ്പോള്‍ സത്യവും.. കണ്ടിട്ട് നിങ്ങള്‍ ഇതില്‍ ഏത് ഭാഗത്താണെന്ന് കഴിയുമെങ്കില്‍ അറിയിയ്ക്കുക….

ഈ പറയുന്നത് നിങ്ങളിത് കാണാന്‍ വേണ്ടി വെറുമൊരു പ്രൊമോഷന് വേണ്ടിയല്ല, ചെറിയൊരു വര്‍ക്ക് ചെയ്യണം എന്ന് ഞാന്‍ കുറച്ചു നാളായി വിചാരിയ്ക്കുന്നു, പല കഥകളും മനസില്‍ ആലോചിച്ചു, ഒന്നും തൃപ്തി തോന്നിയില്ല, അങ്ങനെ വെറുതെ ഫെയ്സ്ബുക്കില്‍ കണ്ണോടിയ്ക്കുമ്പോള്‍ ഒരു വീഡിയോ കാണാനിടയായി, ഒരു വീടിന്റെ ടെറസിന് മുകളില്‍ കളിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു കുട്ടിയെ പിന്നില്‍ നിന്ന് ഒരു ഇന്‍വിസിബിള്‍ ഫോര്‍സ് ശക്തമായി തള്ളുന്നതും ആ കുട്ടി തെറിച്ച് വീഴുന്നതും, അത് ഞാന്‍ കണ്ട് കുറച്ചു കഴിഞ്ഞപ്പോള്‍ മറന്നു, അന്ന് വൈകുന്നേരം എന്റെ മറ്റൊരു സുഹൃത്ത് വിളിച്ച് നേരത്തെ പറഞ്ഞ ആളിന്റെ അവസ്ഥ വിവരിച്ചു, അന്ന് ഞങ്ങള്‍ അവനെ ഒരു മനശാസ്ത്ര വിദഗ്ദന്റെ അടുത്ത് കൊണ്ടുപോയി, അത്രയ്ക്കും ഭയമായിരുന്നു അവന്. എല്ലാം കഴിഞ്ഞ് പിറ്റേ ദിവസം ഞാന്‍ അവന് അനുഭവപ്പെട്ട കാര്യങ്ങള്‍ വെറുതെ ഒന്നോര്‍ത്തപ്പോള്‍ തലേദിവസം കണ്ട വീഡിയോയും ഓര്‍മ്മ വന്നു, അങ്ങനെയാണ് അത് സ്ക്രിപ്റ്റ് ആക്കുന്നത്…

ഇനിയുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്.. സ്ക്രിപ്റ്റ് കഴിഞ്ഞു, ഷൂട്ട് കഴിഞ്ഞു, എന്റെ സുഹൃത്തിന്റെ സ്റ്റുഡിയോയിലാണ് എഡിറ്റ് നടന്നത്, ക്ളൈമാക്സ് എഡിറ്റ് കഴിഞ്ഞ ദിവസം വളരെ വൈകി രാത്രി ഏകദേശം ഒരു മണി കഴിഞ്ഞുകാണും സ്കൂട്ടറില്‍ ഞാന്‍ ഒറ്റയ്ക്കാണ് വരുന്നത്, വീടിനടുത്തുള്ള വിജനമായ ഒരു ഇടവഴിയിലെ ഒരു കൊടും വളവ് തിരിഞ്ഞ് കയറിയതും സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തില്‍ ഞാനൊരു കാഴ്ചകണ്ട് തരിച്ചു നിന്നുപോയി ഇതിന്റെ ക്ളൈമാക്സില്‍ എന്താണോ ഞാനെഴുതി വച്ചത്, ഞാന്‍ ഷൂട്ട് ചെയ്തത്, തൊട്ടു മുന്നേ ഞങ്ങള്‍ എഡിറ്റ് ചെയ്തത് അതേ ദൃശ്യം അതേ അനുഭവം എന്റെ കുറച്ചകലെ മുന്നില്‍. അതേ സംഭവം മറ്റ് രണ്ട് രാത്രികളില്‍ കൂടി എനിയ്ക്ക് എന്റെ വീട്ടില്‍ വീണ്ടും അനുഭവപ്പെട്ടു. എന്റെ സുഹൃത്തുക്കളോട് ഞാനത് ഷെയര്‍ ചെയ്യുകയും ചെയ്തു…ഇത് വെറുതെ തള്ളുന്നതല്ല, സത്യസന്ധമായി ഞാന്‍ അനുഭവിച്ച കാര്യങ്ങളാണ്.. ഇനി കണ്ടിട്ട് നിങ്ങള്‍ തീരുമാനിയ്ക്കൂ…

കഥയല്ലിത് ജീവിതം….. writer by Unknown

LEAVE A REPLY

Please enter your comment!
Please enter your name here