‘ആക്ഷൻ’ ഗാനത്തിലൂടെ ഐശ്വര്യ ലക്ഷ്മി

0
33

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയും എത്തുന്നുണ്ട്. തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റ കൂടിയാണ് ആക്ഷൻ എന്ന ചിത്രം. ഇതിലെ പുതിയ ഗാനമായ അഴകേ എന്ന് തുടങ്ങുന്ന ഗാനത്തിൽ വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നുണ്ട്. നവംബര്‍ 15 ന് ആക്ഷന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here