“അവനു കയറാമെങ്കിൽ അവൾക്കും കയറാം” പക്ഷെ ?

0
306

“അവനു കയറാമെങ്കിൽ അവൾക്കും കയറാം”… കയ്യടിക്ക്‌ മക്കളേ… 😊😊ഇതാണ്‌ സ്ത്രീ പുരുഷ സമത്വം. സ്ത്രീയും പുരുഷനും തുല്യ നീതിയും സമത്വവും സ്വാതന്ത്യവും ഉറപ്പ്‌ നൽകുന്ന ഒരു രാജ്യമാണ്‌ ഭാരതമെന്നും.. ആ ഭാരതത്തിൽ ജനിചതിൽ അഭിമാനം തോന്നുകയും ചെയ്ത്‌ പോകുന്ന ഒരു സുപ്രീം കോടതി വിധി.. സ്ത്രീകൾക്ക്‌ സമത്വവും ആദരവും നൽകുന്ന വിധി.. നന്ദി ബഹു: സുപ്രീം കോടതിയ്ക്ക്‌..🙏
പക്ഷേ… ഇനി മറ്റൊന്നുകൂടി..

പരമോന്നത നീതി പീഠത്തെ ഏറ്റവും ആദരിചുകൊണ്ട് ഞങ്ങൾക്കനുവദിച ആ സ്വാതന്ത്ര്യം ഞങ്ങളിൽ പലരും സന്തോഷത്തോടെ നിരസീക്കും.. അത് പ്രകോപനം കൊള്ളുന്ന ചില പുരുഷ കേസരികളെ പേടിചിട്ടോ, ഋതുമതി ആയ സ്ത്രീ അശുദ്ധ ആണെന്ന അസംബദ്ധം അംഗീകരിചിട്ടൊ, മലകയറാൻ മടിചിട്ടൊ അല്ല!!
ചില സ്വഭാവങ്ങൾ വ്യക്തികളെ വ്യത്യസ്തരാക്കുന്നു.. അതുപോലെ ചില ആചാരങ്ങൾ ചില ആരാധനാലയങ്ങളെയും!! അത്തരത്തിൽ ഒന്നാണ്‌ ശബരിമല.. ശബരി എന്ന സ്ത്രീ തപസ്സു ചെയ്ത ആ മലയിൽ ശാസ്ത ക്ഷേത്രം ഉണ്ടാകുമെങ്കിൽ അവിടെ സ്ത്രീ ആദരിക്കപ്പെട്ടിരിക്കുകയാണ്‌..

പിന്നെ വിശ്വസങ്ങളേ തചുടക്കാൻ പല ന്യായ വാദങ്ങളും വിളംബാം എന്നാൽ കൂടി ആർക്കും ഒരു ദ്രോഹവും ഏല്ക്കാതെ നിലനില്ക്കുന്ന അത്തരം വിശ്വസങ്ങൾ അങ്ങനെ തന്നെ പോകുന്നതാണ്‌ നല്ലത്.

അന്ന് ഞാൻ നാലാം ക്ലസ്സിലായിരൂന്നു.. ഒരു തണുത്ത ഡിസംബർ മാസത്തിൽ ആണ്‌ അചനൊപ്പം വട്ടിയുർക്കാവ് ശ്രികണ്ഠ്ൻ ശാസ്താ ക്ഷെത്ര മുറ്റത്ത്‌ വച്ച് ഞാൻ കന്നി അയ്യപ്പനായത്.. പിന്നെ വല്ലാത്ത ഒരു ആദരവായിരുന്നു എനിക്കു കിട്ടിയത്.അമ്മയും അചനും ടീച്ചർമാർക്കും എന്നു വേണ്ട കൂട്ടുകാരു പോലും വളരെ ആദരപൂർവം ഒരു പെരുമാറ്റം.. അയ്യപ്പന്റെ പവർ അന്നാണ്‌ ശരിക്കും അറിഞ്ഞത്.. എത്ര കുസ്രിതി കാട്ടിയാലും ടീച്ചർ തല്ലും ഒന്നും ഇല്ല.. സ്വാമി അല്ലെ ഞാൻ… തല്ലാൻ പറ്റ്വ? ശരിക്കും അയ്യപ്പനായി ആസ്വദിച്ചു. പിന്നെ കെട്ട് കെട്ടുന്ന ദിവസം കഞ്ഞി വീഴ്തും ഭജനയും.. പിന്നെ എല്ലാർടെം അനുഗ്രഹം വാങ്ങൽ..എല്ലാരും കൈയിൽ പത്തു രൂപയും അഞ്ചു രൂപയും ഒക്കെ തന്നു.. ഞാൻ മിഠായി വാങ്ങാനാന്ന കരുതിയെ.. നേർചപെട്ടിയിൽ അച്ഛൻ അതു ഇടുന്ന കാണും വരെ… പിന്നെ പംബയിലെ തണുത്ത വെള്ളത്തിൽ വിറക്കുന്ന ശരീരത്തോടെ ശരണം വിളിചു കൊണ്ട് കുളിച്ചതും.. കല്ലും മുള്ളും ഒന്നും വകവയ്ക്കതെ അച്ഛന്റെ കൈയിൽ മുറുക്കെ പിടിച്ച് മല കയറിയതും പതിനെട്ടാം പടി ചവിട്ടാൻ കൊതിച് വച കാൽ പിന്നെ പോലീസ് മാമൻ എടുത്തുയർത്തി ഒന്നാമത്തെ പടിയിൽ എത്തിച്ചതും ഒടുവിൽ സന്നിധാനത്ത് ഭക്ത ജന തിരക്കിൽ എന്റെ പൊക്കം അയ്യപ്പസ്വമിയെ കാണാൻ ഒരു തടസ്സമായി വന്നപോൾ കണ്ണടച്ച് എല്ലാം മറന്ന് പ്രാർത്ഥിക്കുന്ന അച്ഛ്നെ നോക്കി നിന്നതും.. അപ്രതീക്ഷിതമായി വീണ്ടും ഒരു പോലീസ് മാമൻ വന്ന് എന്നെ എടുത്തുയർത്തി അയ്യപ്പവിഗ്രഹത്തെ കൺകുളിർക്കെ കാണിച്ച് തന്നതും എല്ലാം ഞാൻ ഇന്നും ഓർക്കുന്നു.. നെയ്യഭിഷേകം നടക്കുകയായിരുന്നു..നരു നെയ് ആ തങ്ക വിഗ്രഹത്തിൽ കിനിഞ്ഞു ഇറങ്ങുന്ന ആ കാഴ്ച ഇന്നും ഓർമ്മകളുടെ അവസാനം നിറവേകുന്നു. പിന്നെ വിഷമിപ്പിച്ചതു ഞാൻ അക്കൊല്ലം ചെന്ന കാരണം കല്യാണം മുടങ്ങിപ്പൊയ മാളികപ്പുറത്തമ്മയുടെ കഥ ആ അംബലത്തിൽ ചെന്നപ്പൊൾ അഛൻ പറഞ്ഞപ്പോഴാണ്‌.. പാവം തോന്നി… ഒരൊറ്റ തവണ മാത്രം ജീവിതത്തിൽ കിട്ടിയ ആ നല്ല ഓർമ്മകൾ എന്നും കാത്ത് സൂക്ഷിച്ച് ഞാൻ കാത്തിരിക്കുന്നു.. അനുവദിക്കുമെങ്കിൽ അൻപത് വയസ്സിന്റെ പടി കടന്ന് സ്വാമിയെ വീണ്ടും കാണാൻ.. പക്ഷെ സ്വാമി!! അന്നു മുന്നിൽ നിന്ന നിഷ്കളങ്കയായ ബാലിക ആവില്ല ഞാൻ.. ജീവിതതിന്റെ ഓട്ടപാചിലിൽ ജരാ നര മനസ്സിലും ശരീരത്തിലും കയറിയ സ്ത്രീ രൂപം. അതുവരെ നമുക്കു അച്ഛനും സഹൊദരന്മാരും ഭർതതാവും ഒക്കെ ശബരിമലക്കു പൊകുംബൊൾ അവരിലൂടെ അയ്യപ്പസ്വമിയെ കാണാം.. കാരണം .എല്ലാത്തിലും ഉപരി ഈ പത്തിനും അൻപതിനും ഇടയിൽ ഞാൻ വിശ്വസിക്കുന്നതും ഇതാണ്‌… തത്വമസി(ഞാൻ നീ തന്നെയാണ്‌)..🙏🙏🙏

Parvathy Shankar(writer)

LEAVE A REPLY

Please enter your comment!
Please enter your name here