അറിവിൻ്റെ ആഴം കൊണ്ട് വിധികർത്താക്കളെ പോലും അമ്പരപ്പിച്ചു ഈ കുട്ടികൾ

0
298

രാമായണത്തെ അധികരിച്ചു ഹൈസ്കൂൾ / ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ പങ്കാളികളാക്കി അമൃത ടി വി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികളായ കൂടാളി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ രാഹുലും , ആദിദേവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ .


രാമായണത്തെ കുറിച്ചുള്ള വാഗ്‌വാദത്തിലും , പ്രശ്നോത്തരിയിലും , രാമായണത്തിലെ വരികൾ വ്യാഖാനിക്കുന്നതിലും ഒരു വിദ്യാർത്ഥിയിൽ നിന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ് രാഹുലിൻ്റെ പ്രകടനം . പിതാവിൽ നിന്നും , അധ്യാപകരിൽ നിന്നും ആണ് രാമായണം ഹൃദിസ്ഥമാക്കിയത് എന്ന് രാഹുൽ പറയുന്നു . ആദിദേവും രാമായണത്തെ കുറിച്ചുള്ള അറിവുകളിൽ ഒട്ടും പിന്നിലല്ല .


 

ഈ മത്സരത്തിൽ രാഹുൽ ഈശ്വർ നയിക്കുന്ന ഒരു റൗണ്ട് ആണ് ദ്വിവാദം . ഒരു ഘട്ടത്തിൽ രാഹുൽ ഈശ്വറിന്റെ വാദങ്ങളെ പോലും എതിർ വാദം ഉന്നയിച്ചു ഉത്തരം മുട്ടിക്കുകയാണ് രാഹുൽ എന്ന സ്കൂൾ വിദ്യാർത്ഥി . രാഹുലിൻ്റെ വാദങ്ങൾ വിധികർത്താക്കളിൽ പോലും ആശ്ചര്യം ഉളവാക്കി . അത്തരം പ്രകടനങ്ങൾ ആണ് ഈ കൊച്ചു മിടുക്കർ മത്സരത്തിലുടനീളം കാഴ്ച വയ്ക്കുന്നത് .

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലും , വാല്മീകി രാമായണത്തിലും അതിഗാഢമായ അറിവാണ് ഈ കുട്ടികൾക്ക് ഉള്ളത് .

LEAVE A REPLY

Please enter your comment!
Please enter your name here