അപ്പുവേട്ടന്‍റെ രണ്ടാം വരവ്

0
135

ഇത് ഒരു അധോലോക കഥയല്ല എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ടാഗ് ലൈൻ, അത് തീര്‍ത്തും സത്യമാണ് കാരണം ഇതു ഒരു പ്രണയ ചിത്രമാണ്. അപ്പുവിന്‍റെയും സായയുടെയും പ്രണയകഥ ആരംഭികുന്നത് ഗോവയിലെ ഒരു ന്യൂ ഇയര്‍ രാത്രിയിലാണ്. വളരെ യദ്രിശ്ചികമായി കണ്ടുമുട്ടുന്ന അവർ ആദ്യം നല്ല കൂട്ടുകാര്‍ ആവുന്നു, പിന്നെ സ്വാഭാവികമായി പ്രണയത്തില്‍ ആവുന്നു.

എന്നാല്‍ അതിനു ശേഷം സായ അവളുടെ നാട്ടിലേക്ക് അവനോടു പറയാതെ പോകുന്നു . അവളെ അന്വേഷിച്ചു നാട്ടിലേക്ക് പോകുന്ന അപ്പു, അവിടെ വച്ചു അവളെ കാണുന്നു. പക്ഷെ അവിടെ വച്ചു അവൻ പോലും സ്വപ്നത്തില്‍ ചിന്തിക്കാത്ത കാര്യങ്ങളിലേക്കു അവന്‍ വഴുതി വീഴുകയാണുണ്ടായത്. ആ വീഴ്ചയില്‍ നിന്നും അവനും അവളും രക്ഷപ്പെടാന്‍ ശ്രമികുന്നതാണ് ഈ സിനിമയുടെ ബാക്കി ഭാഗം.

ഒരു സ്ഥിരം പ്രണയകഥ, അതിന് പുറമേ ഇപ്പോഴത്തെ സമകാലികപ്രശ്നങ്ങള്‍ പ്രണയ ബന്ധത്തെ ബാധികുന്നതും അതില്‍ നിന്നും രക്ഷ നേടാനുള്ള ഇവരുടെ പോരാട്ടവും ആണ് ഈ ആക്ഷന്‍-കുടുംബ ചിത്രത്തിലുടെ സംവിധായകന്‍ അരുണ്‍ നമ്മുക്ക് കാണിച്ചു തരുന്നത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ, രാഷ്ട്രിയ പകപോക്കലുകള്‍, കുടുംബത്തില്‍ നിന്നും തന്നെ സ്ത്രീകള്‍ നേരിടുന്ന യാതനകള്‍ അങ്ങനെ എല്ലാം തന്നെ ഈ സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് നമ്മുക്കു കാണാന്‍ കഴിയും

മനോജ് കെ. ജയൻ, അഭിരവ് ജനൻ, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, സുരേഷ് കുമാർ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, എന്നിവരും ഈ ചിത്രത്തില്‍ ഉണ്ട്. പീറ്റര്‍ ഹൈന്‍ന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്‍റെ മറ്റൊരു സവിശേഷതയാണ് . അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ , സംഗീതം ഗോപി സുന്ദര്‍ .

By
Sravan
Writer

LEAVE A REPLY

Please enter your comment!
Please enter your name here