അതി ദയനീയമായ അഞ്ചാമത്തെ ” തോൽവിയും” ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ !!!!

0
93

205 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും കൊൽക്കത്തയുടെ ബാറ്റിംഗ് വേഗതക്കു മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി നിക്കാനേ ബാംഗ്ലൂരിനായുള്ളു . കൊഹ്ലിയുടെയും [ 84 / 49 ] ഡി വില്ലിയേഴ്സിന്റെയും [ 63 / 32 ] ബാറ്റിംഗ് മികവിൽ 205 റൺസ് ആണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയത് . പക്ഷെ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ആദ്യമേ തന്നെ കൂറ്റനടികൾ കൊണ്ട് കളം നിറഞ്ഞു . എന്നാൽ ഒരു ഘട്ടത്തിൽ തോൽക്കുമെന്നായ കൊൽക്കത്തയെ അവസാന രണ്ടു ഓവറുകളിൽ ആന്ദ്രേ റസ്സൽ ആണ് തിരികെ കളിയിലേക്ക് കൊണ്ട് വന്നത് . 13 ബോളിൽ 48 റൺസ് ആണ് ആന്ദ്രേ റസ്സൽ അടിച്ചു കൂട്ടിയത് . ഇതാണ് കൊൽക്കത്തക്ക് അനായാസ വിജയം സ്വന്തമാക്കാൻ സാധിച്ചത് . ഇതോടെ കളിച്ച 5 കളികളിൽ ഒന്നിൽ പോലും ജയിക്കാൻ ബാംഗ്ളൂരിനായില്ല …..

LEAVE A REPLY

Please enter your comment!
Please enter your name here