അതിക്രൂരമായ തുടർച്ചയായ ” കൊലപാതകങ്ങളിൽ “നടുങ്ങി കേരള സമൂഹം

0
71

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കുറച്ചു ദിവസങ്ങളിലായി കേരളത്തിൽ നടന്നിരിക്കുന്നത് .

** മാതാവിന്റെ സുഹൃത്തിന്റ ക്രൂരമര്‍ദ്ദനത്തിന് ഇരയായ തൊടുപുഴ സ്വദേശിയായ ഏഴ് വയസുകാരന്‍ ഇന്ന് മരണത്തിനു കീഴടങ്ങിയതാണ് ഏറ്റവും ഒടുവിലായി നമ്മളെ വേദനിപ്പിച്ചത് . കഴിഞ്ഞ ഒരായ്ഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത് . ഇന്ന് രാവിലെ മുതല്‍ കുട്ടിയുടെ ഹൃദയമിടിപ്പും പള്‍സ് റേറ്റും വളരെ താഴ്ന്ന നിലയിലായിരുന്നു. ഉച്ചയോടെ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിതീകരിച്ചു .

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേരളത്തെ ദുഃഖത്തിലാഴ്ത്തിയ അതി ദാരുണമായ ഈ സംഭവം നടക്കുന്നത് . കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടുകയും , കാലിൽ പിടിച് നിലത്തടിക്കുകയും ചെയ്തു . ഈ ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തു വരികയും ചെയ്തത് ആശുപത്രി അധികൃതരുടെ പരിശോധനയിലാണ് കണ്ടെത്തിയത് . ആദ്യം ഇതൊന്നും പുറത്തു പറയാതിരുന്ന കുട്ടിയുടെ ‘അമ്മ പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ പ്രതി അരുൺ കുട്ടിയെ കാലുവാരി നിലത്തടിച്ചെന്നും അലമാരിയുടെ ഇടയിൽ വച്ച് ഞെരിച്ചെന്നും ഒക്കെ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് . അതി ക്രൂരമായ മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച മാപ്പർഹിക്കാത്ത ഒരു കൊലപാതകം തന്നെയാണ് ഇത് .

** പ്രണയം നിരസിച്ചതിനുള്ള പ്രതികാരമായി കത്തികൊണ്ട് കുത്തുകയും , പെട്രോൾ ഒഴിച്ചു കത്തിക്കുകയും ചെയ്താണ് ബി ടെക് വിദ്യാർത്ഥിനിയായ നീതുവിനെ ജിതേഷ് കൊലപ്പെടുത്തിയത് .അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത് . ഈ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു . കൃത്യത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേപ്പിക്കുകയായിരുന്നു .

** സ്ത്രീധനത്തിന്റെ പേരില്‍ ഓയൂരിലെ ഭര്‍തൃഗൃഹത്തില്‍ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവമാണ് ഇതിൽ ഒന്ന് . കരുനാഗപ്പള്ളി സ്വദേശി തുഷാര ആണ് മരിച്ചത് .മാസങ്ങളായി ഭക്ഷണം പോലും തുഷാരയ്ക്കു നൽകിയിരുന്നില്ല , പഞ്ചസാര വെള്ളവും അരി കുതിർത്തതുമാണ് ആഹാരമായി നൽകിയിരുന്നത് . മരിക്കുമ്പോൾ അസ്ഥി കൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം , ഇതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിക്കുകയും , തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു . പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തു വന്നത് , തുടർന്ന് ഭർത്താവ് ചന്തു ലാലിനെയും ഭർതൃമാതാവ് ഗീതാ ലാലിനെയും പോലീസ് അറസ്റ്റ് ചെയ്തത് . ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.

** ഇതുപോലെ തന്നെ അതിക്രൂരമായ മറ്റൊരു കൊലപാതകമാണ് തിരുവനന്തപുരം സ്വദേശി അനന്തുവിന്റേത് . ചാക്ക ഐ ടി ഐ വിദ്യാർത്ഥിയായ അനന്തുവിനെ ഒരു സംഘം തട്ടികൊണ്ട് പോകുകയും , പത്തിലധികം വരുന്ന ക്രിമിനലുകൾ സംഘം ചേർന്ന് അതിക്രൂമായി മർദിക്കുകയും , ശരീരത്തിൽ മുറിവുകൾ വരുത്തുകയും , ശരീരഭാഗങ്ങൾ മുറിച്ചെടുക്കയും ചെയ്താണ് അതി ക്രൂരമായി അനന്തുവിനെ കൊലപ്പെടുത്തിയത് . ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക് തർക്കം മൂലമുള്ള വൈരാഗ്യമാണ് അനന്തുവിനെ കൊല്ലാൻ ലഹരിക്ക്‌ അടിമകളായ ഈ ക്രിമിനലുകൾക്കു കാരണം .

LEAVE A REPLY

Please enter your comment!
Please enter your name here